Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡിയിലെത്തി ബിഎം‍ഡബ്ല്യു മോഷ്ടിച്ചു

bmw-7series Representative Image

മോഷ്ടാക്കൾക്ക് ലക്ഷ്വറി കാറുകളോടാണ് പ്രിയം, ചെറു കാറുകൾ അടിച്ചുമാറ്റുന്നത് ഇപ്പോൾ അവർക്കൊരു കുറച്ചിലാണെന്ന് തോന്നുന്നു. ഏകദേശം 80 ലക്ഷം രൂപ വിലയുള്ള ഔഡി എ 7 ൽ എത്തി ബിഎംഡബ്ല്യു മോഷ്ടിച്ച വാർത്തയാണിപ്പോൾ സോഷ്യൽ മിഡിയകളിൽ താരം. നോയിഡയിലെ ലക്ഷ്വറി കോളനിയായ സെക്റ്റർ 17 എ ലാണ് സംഭവം.

ഔഡിയിലെത്തിയ മോഷ്ടാക്കൾ കോളനിയിൽ പാർക്കു ചെയ്ത ബിഎം‍ഡബ്ല്യുവുമായി കടക്കുകയായിരുന്നു. ഔഡിയുടെ ലക്ഷ്വറി കാറിലെത്തിയതിനാൽ അവരെ സെക്യൂരിറ്റി തടഞ്ഞില്ല. ബിഎംഡബ്ല്യു മോഷണം പോയതറിഞ്ഞ ഉടമ പോലീസിൽ നൽകിയ പരാതിയെത്തുടർ‌ന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഹൈടെക്ക് കള്ളന്മാരെ തിരിച്ചറിഞ്ഞത്.

ലക്ഷ്വറി കാറുകൾ‌ മാത്രം മോഷ്ടിക്കുന്ന മേഖലയിലെ ഒരു കള്ളനാണ് ഒന്നാം പ്രതി. അവർ എത്തിയ ഓഡി എ7 കാറും മോഷ്ടിച്ചതായിരുന്നു. കൂടാതെ ഇവരിൽ നിന്നൊരു ഫോർച്യൂണറും കണ്ടെടുത്തിട്ടുണ്ടെന്നാണ് നോയിഡ പോലീസ് അറിയിച്ചത്. രാവിലെ 6.30 കോളനിയിലെത്തിയ മോഷ്ടാക്കാൾ തുറന്നു കിടന്ന വീട്ടിൽ കയറി കാറിന്റെ താക്കോൾ കൈക്കലാക്കിയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഏകദേശം 30 ലക്ഷ്വറി കാറുകൾ‌ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. 

Your Rating: