Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽ കൊട്ടാരം കൊച്ചിയിലേയ്ക്ക്

ovation-of-seas Ovation of the Seas

ഒഴുകുന്ന കൊട്ടാരത്തിന്റെ പുതിയ അവതാരം കൊച്ചിയിലേക്ക് ആഡംബരത്തിന്റെ പുത്തൻ വാക്കായ ഒവേഷൻ ഓഫ് ദ് സീസ് എന്ന ക്രൂസ്ഷിപ്പാണ് അറബിക്കടലിന്റെ റാണിയെ കാണാനെത്തുന്നത് ക്വാണ്ടം ക്ലാസ് ക്രൂസ് ഷിപ്പുകളിൽ ഏറ്റവും പുതിയ കപ്പലായ ഇതു സർവീസ് ആരംഭിച്ചതു കഴിഞ്ഞ മാസം റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ക്വാണ്ടം ക്ലാസ് കപ്പലുകളിലെ ആദ്യത്തെ ക്വാണ്ടം ഓഫ് ദ് സീസ് കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതേ ക്ലാസിലെ ഏറ്റവും പുതിയ കപ്പലും കൊച്ചിയുടെ തീരത്തേക്കെത്തുന്നത്.

ovation-of-seas-1 Ovation of the Seas

ഏപ്രിൽ എട്ടിനു യാത്ര ആരംഭിച്ച ഇവൻ ക്വാണ്ടം ക്ലാസ് ക്രൂസ് കപ്പലുകളിലെ ഏറ്റവും തലയെടുപ്പുള്ളതാണ്. പുത്തൻ സാങ്കേതിക വിദ്യകളും ആഡംബര സംവിധാനങ്ഹളുമെല്ലാം നിറഞ്ഞ ഈ കപ്പൽ ലോകത്തിൽ ഏറ്റവുമധികം യാത്രക്കാർക്കു സഞ്ചരിക്കാൻ സാധിക്കുന്ന ക്രൂസ് കപ്പലുകളിലൊന്നാണ് 348 മീറ്റർ നീളമുള്ള കപ്പലിന് 18 ‍ഡെക്കാണുള്ളത്. ഇതിൽ 16 എണ്ണത്തിൽ യാത്രക്കാർക്കു പ്രവേശിക്കാം. 1,68,666 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി 22 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. 4905 സഞ്ചാരികൾക്കു യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. കസിനോകൾ, വിവിധതരം ഭക്ഷണശാലകൾ, സ്കൈഡൈവിങ് സിമുലേറ്റർ, നീന്തൽക്കുളം, സിനിമാതിയറ്റർ, കായിക വിനോദങ്ങൾ എന്നിവയ്ക്കെല്ലാം സൗകര്യമുണ്ട്. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന ഈ കപ്പലിൽ മാലിന്യ സംസ്കരണത്തിനു അത്യാധുനിക സംവിധാനങ്ങളുണ്ട്. കടലാസും മറ്റും കപ്പലിന്റെ അടിത്തട്ടിലെ പ്രത്യേക പ്ലാന്റിൽ കത്തിച്ചു ചാരമാക്കും. ഭക്ഷ്യ അവശിഷ്ടങ്ങൾ കുഴമ്പു രൂപത്തിലാക്കി. കപ്പലിലെ മാലിന്യ നിർമാർജന വിദഗ്ധൻ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയശേഷം മാനദണ്ഡങ്ങളും പാലിച്ചു സമുദ്രത്തിലെ പ്രത്യേക മേഖലകളിൽ ഒഴുക്കിക്കളയും.

ovation-of-seas-2 Ovation of the Seas

ഒരു രാജ്യാന്തര മെട്രോ നഗരമെന്നു വിശേഷിപ്പിക്കാം. ഇത്തരം ആഡംബരക്കപ്പലുകളെ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ജോലി ചെയ്യുന്നുണ്ട്. ആയിരത്തിലേറെ ജീവനക്കാരുണ്ട്. കപ്പലിൽ ഓസ്ട്രേലിയയിലെ സിഡ്നി കേന്ദ്രീകരിച്ചാണു കപ്പലിന്റെ പ്രവർത്തനം. ജൂൺ ഒന്നിനു കൊച്ചിയുടെ തീരത്ത് ഒവേഷൻ ഓഫ് ദ് സീസ് എത്തും.