Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മോട്ടോ കോർപിന്റെ ചെയർമാനായി പവൻ മുഞ്ജാൾ

Pawan Munjal ( Hero Chairman ) Pawan Munjal

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി പവൻ മുഞ്ജാൾ വീണ്ടും നിയമിതനായി. 2016 ഒക്ടോബർ ഒന്നു മുതൽ അഞ്ചു വർഷ കാലത്തേക്കാണ് നിയമന കാലാവധി. മുഞ്ജാളിന്റെ നിലവിലുള്ള നിയമനത്തിന്റെ കാലാവധി ഈ സെപ്റ്റംബർ 30ന് അവസാനിക്കാനിരുന്നതാണ്. വിപണിയിലെ കടുത്ത മത്സരവും ചാഞ്ചാട്ടവും അതിജീവിച്ച് ഹീറോ കോർപിനു സമർഥമായ നേതൃത്വമാണു മുഞ്ജാൾ നൽകിയതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ നേതൃസ്ഥാനം നിലനിർത്തുന്നതിനൊപ്പം കമ്പനിയുടെ പ്രവർത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാനും അദ്ദേഹം ഫലപ്രദമായ നടപടി സ്വീകരിച്ചു.

ഇന്ത്യൻ വിപണിയിലെ മേധാവിത്തം നിലനിർത്താനും വിദേശത്തെ വിപണനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടു കമ്പനിയുടെ സീനിയർ ലീഡർഷിപ് ടീമിനെയും ഹീറോ മോട്ടോ കോർപ് ശക്തിപ്പെടുത്തി. ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ വിഭാഗം മേധാവിയായ വിക്രം കസ്ബേക്കറെകമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെടുത്തി. ഒപ്പം നീരജ ശർമയെ കമ്പനി സെക്രട്ടറിയും ചീഫ് കംപ്ലയൻസ് ഓഫിസറുമായി നിയമിച്ചിട്ടുണ്ട്.
മികച്ച കോർപറേറ്റ് ഭരണക്രമം എക്കാലവും ഹീറോ മോട്ടോ കോർപിന്റെ മുഖമുദ്രയായിരുന്നെന്ന് പവൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു. കൂടുതൽ വളർച്ചയ്ക്കായി പുതിയ വിപണികൾ തേടുമ്പോഴും പ്രതിബദ്ധത കൈവിടുന്നില്ലെന്ന് ഉറപ്പാക്കാനാണു വിക്രം കസ്ബേക്കറെ ബോർഡ് അംഗമാക്കിയതും നീരജ ശർമയെ പുതിയ തസ്തികയിൽ നിയമിച്ചതുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ മേഖലകളിൽ നാലു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയവുമായാണു കസ്ബെക്കർ ഹീറോ മോട്ടോ കോർപിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംനേടുന്നത്. രണ്ടു തവണയായി ഹീറോ മോട്ടോ കോർപിൽ 14 വർഷത്തോളം ജോലി നോക്കിയ കസ്ബേക്കർ കമ്പനിയുടെ വളർച്ചയിൽ നിർണായക സംഭാവനയും നൽകിയിട്ടുണ്ട്. നിർമാണ മേഖലയിൽ മികവു കൈവരിക്കുകയാണു പുതിയ തസ്തികയിൽ കസ്ബേക്കറുടെ ദൗത്യം; റിസ്ക് മിറ്റിഗേഷൻ, ഓപ്പറേഷനൽ കോസ്റ്റ് മാനേജ്മെന്റ്, കംപ്ലയൻസ് തുടങ്ങിയവയുമൊക്കെ അദ്ദേഹത്തിന്റെ ചുമതലകളാണ്. സീനിയർ ലീഡർഷിപ് ടീമുകളിൽ കാൽ നൂറ്റാണ്ടോളം നീണ്ട പ്രവർത്തി പരിചയവുമായാണു നീരജ ശർമയുടെ വരവ്. 2008 ജൂൺ മുതൽ കെയ്ൻ ഇന്ത്യയിൽ കമ്പനി സെക്രട്ടറിയും ഡയറക്ടറു(അഷ്വറൻസ്, കമ്യൂണിക്കേഷൻസ്)മായി പ്രവർത്തിക്കുകയായിരുന്നു ശർമ.  

Your Rating: