Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൺവേയിൽ നിന്നു തെന്നിനീങ്ങി വിമാനം റോഡിലിറങ്ങി

plane-italy-2 Photo Courtesy: Twitter

നിയന്ത്രണം വിട്ട് റൺവേയിൽനിന്നു തെന്നിയിറങ്ങിയ വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചിറങ്ങി. ഇറ്റലിയിലെ ബഗാമോയിലെ ഒറിയോ അൽ സെറിയോ രാജ്യാന്തര വിമാനത്താവളത്തിലാണ് കനത്ത മഴയിൽ റൺവേയിലിറങ്ങിയ വിമാനത്തിനു നിയന്ത്രണം വിട്ടത്. ഡിഎച്ച്എൽ കൊറിയർ സർവീസിന്റെയാണ് ബോയിങ് 737-400 വിമാനം. ‌‌

നമ്പർ പ്ലേറ്റിൽ ‘നമ്പർ’ ഇറക്കല്ലെ... പണി ‘പെറ്റി’യായി വരും

plane-italy Photo Courtesy: Twitter

വെള്ളിയാഴ്ച പ്രാദേശികസമയം പുലർച്ചെ നാലുമണിക്കാണ് അപകടമുണ്ടായത്. ആ സമയത്ത് ഹൈവേയിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഗതാഗതം തടസ്സപ്പെട്ടു. പല സർവീസുകളും റദ്ദാക്കി. രണ്ടു മണിക്കൂറിനു ശേഷം വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

റോഡിലെ വരകൾ എന്തിന് ?

plane-italy-1 Photo Courtesy: Twitter

പാരിസിൽനിന്ന് ഇറ്റലിയിലേക്കു വരികയായിരുന്ന വിമാനത്തിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം. 

Your Rating: