Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ വാക്കറുടെ മരണത്തിൽ പോർഷെ ഉത്തരവാദിയല്ല

Paul-Walker Paul Walker

വേഗതയെ സ്നേഹിച്ച് മരണത്തിലേയ്ക്ക് വേഗത്തിൽ കുതിച്ച പോള്‍‌ വാക്കറുടെ അപകടമരണത്തിന് ഉത്തരവാദി പോർഷെ കമ്പനിയല്ല. അപകടം സംഭവിക്കുമ്പോള്‍ വാക്കറുടെ പോർഷെ കരേര ജിടി ഓടിച്ച റോജയർ റോഡ്സിന്റെ ഭാര്യ ക്രിസ്റ്റിൻ റോഡ്സ് നൽകിയ പരാതിയിലാണ് കാലിഫോർണിയ കോടതിയുടെ വിധി. പൊർഷെ കരേര ജിടിയുടെ കുഴപ്പമാണ് അപകടകാരണം എന്ന് തെളിയിക്കാൻ കഴിയാത്തതുകൊണ്ടാണ് അപ്രകാരത്തിൽ വിധി പ്രഖ്യാപിച്ചത് എന്നാണ് ജഡ്ജി അറിയിച്ചത്.

paul-walker-blue-car Paul Walker

എന്നാൽ‌ വാക്കറുടെ മകൾ നൽകിയ പരാതിക്ക് ഈ വിധിയുമായി ബന്ധമില്ലെന്നും ജ‍ഡ്ജി അറിയിച്ചിട്ടുണ്ട്. റോജർ അപകടത്തിൽ പെട്ടപ്പോൾ തന്നെ മരിച്ചെങ്കിൽ വാക്കറിന്റെ മരണകാരണം അപകടത്തെ തുടർന്നുണ്ടായ അഗ്നി ബാധയായിരുന്നു. ലിമിറ്റഡ് എഡിഷൻ 2005 കരേര ജിടി ഉപയോഗിക്കുന്നതിന്റെ എല്ലാ റിസ്കുകളും പോളിന് അറിയാമായിരുന്നെന്നും അത് അറിഞ്ഞിട്ടും ആ കാർ വീണ്ടും ഉപയോഗിച്ചതിൽ പോൾ വാള്‍ക്കർ തന്നെയാണ് ഉത്തരവാദി എന്നാണ് പോർഷെ നേരത്തെ പ്രതികരിച്ചത്. പോർഷെ കമ്പനിയുടെ വാഹനം ഓടിക്കുന്നതിനിടയിലാണ് പോൾ വാക്കർ മരണപ്പെട്ടത്. വാഹനത്തിന്റെ രൂപകൽപനയിലെ പാളിച്ചകളാണ് അപകടത്തിനു കാരണമായതെന്നു കാണിച്ചായിരുന്നു പോര്‍ഷെയ്ക്കെതിരെ മെഡോ പരാതി നൽകിയത്.

paul-walker-car വാക്കറുടെ മരണത്തിനിടയാക്കിയ പോർഷെ കരേര

വാഹനത്തിൽ മതിയായ സുരക്ഷ ഇല്ലാതിരുന്നതാണ് മരണത്തിനു കാരണമായതെന്നാണ് മെഡോ വാക്കർ പറയുന്നു. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കില്‍ അപകടത്തെ തടയുകയോ അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുകയോ എങ്കിലും ചെയ്യാമായിരുന്നു. വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ പിതാവിനു അപകടം പറ്റില്ലായിരുന്നുവെന്നാണ് മെഡോ പറയുന്നു. വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സ്പീഡ് 63 മൈലിനും 71 മൈലിനും ഇടയിലായിരുന്നു ഇതൊരിക്കലും അപകട കാരണമല്ല, മറ്റൊന്ന് വാഹനത്തിലെ സീറ്റു ബെൽറ്റ് മൂലമാണ് പോൾ വാക്കറിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ കഴിയാതിരുന്നത്- ഇതെല്ലാം വാഹന നിർമാണത്തിലെ പിഴവുകളാണെന്നു ലോ സ്യൂട്ടിൽ പറയുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പിന്റെ ഷൂട്ടിങ് വേളയ്ക്കിടയില്‍ 2013 നവംബറിലാണ് പോൾ വാക്കർ മരിക്കുന്നത്.

Your Rating: