Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടീശ്വരന്മാർക്കുള്ളൊരു ലക്ഷ്വറി യാട്ട്

Luxury Yacht

ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ലക്ഷ്വറിയാണ് യാട്ടുകൾ. ആഢംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന യാട്ടുകൾ അവരുടെ സ്റ്റാറ്റസ് സിമ്പലുകളാണ്. യാട്ട് നിർമ്മാണത്തിലെ സൂപ്പർ സ്റ്റാറുകളാണ് ബ്രിട്ടനിലെ പ്രിൻസസ് യാട്ട്‌സ്. അമ്പത് വർഷം തികയ്ക്കുന്ന കമ്പനി അവരുടെ പ്രശസ്ത യാട്ടായ എം 35ന്റെ പുതിയ മോഡൽ പുറത്തിറക്കി. 105 മുതൽ 130 അടി നീളം വരെ വലിപ്പമുള്ള സൂപ്പർയോട്ട് ഗണത്തിലാണ് എം 35 വരുന്നത്.

Luxury Yacht

അത്യാഢംബര ഫീച്ചറുകളെല്ലാം അണി നിരക്കുന്ന യാട്ട്, പ്രിൻസസിന്റെ എം ക്ലാസിലാണ് വരുന്നത്. എട്ട് അഥിതികളേയും ആറ് ക്രൂവിനേയും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന യാട്ടിൽ ലക്ഷ്വറി ഫീച്ചറുകളുടെ ഒരു നിരതന്നെയാണുള്ളത്. യാട്ടിന്റെ മുകളിലത്തെ നിലയിൽ സൺ ബാത്തിനുള്ള സൗകര്യങ്ങളുടെ ചെറിയൊരു പൂളും ഒരുക്കിയിട്ടുണ്ട്. ഇവിടെ തന്നെയാണ് കോക്ക്പിറ്റും ഒരുക്കിയിരിക്കുന്നത്.

Luxury Yacht

വീടുപോലുള്ള ലിവിങ് റൂമും, ഡൈനിങ് ഏരിയയും, ബെഡ്‌റൂമും, സ്യൂട്ട് റൂമും, ബാത്ത്‌റൂമുകളുമെല്ലാമുള്ള യാട്ട് ആദ്യ മോഡൽ 2013 ലാണ് അവതരിപ്പിച്ചത്. അന്നുമുതലേ കോടീശ്വരന്മാരുടെ ഇഷ്ടമോഡലായി മാറിയ എം35ന്റെ പുതിയ മോഡലിനും വളരെ ആവേശത്തോടെയുള്ള സ്വീകരണമാണ് ലഭിച്ചത്. ഏകദേശം 290100 എൽബിഎസ് കപ്പാസിറ്റുയുള്ള എഞ്ചിനാണ് യാട്ടിനെ ചലിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.