Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോൾസ് റോയ്സിൽ വരുന്ന ബാർ‌ബർ

ramesh-babu1

മൂന്നര കോടിയുടെ റോൾസ് റോയ്സിൽ തന്റെ ബാർബർ ഷോപ്പിലെത്തുന്ന ബാർബർ. ബാംഗ്ലൂർ സ്വദേശിയായ രമേശ് ബാബുവിനെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് എന്നിവരൊക്കെയാണ് രമേശിന്റെ പ്രധാന കസ്റ്റമേഴ്സ്‌. എന്നാൽ ഇവരെല്ലാം രമേശിന്റെ അടുത്തെത്തുന്നത് മുടിവെട്ടാനല്ല, രമേശിന്റെ കാറുകൾ വാടകയ്ക്കെടുക്കാനാണ്. ബിഎംഡബ്ല്യു, ബെന്‍സ്, റോള്‍സ് റോയ്‌സ് എന്നിങ്ങനെ ഇരുന്നൂ‌റോളം ആഡംബര കാറുകള്‍ സ്വന്തമായുണ്ട് ഈ വ്യത്യസ്തനാം ബാർബർക്ക്.

ദാരിദ്ര്യത്തിൽ നിന്ന് അതിസമ്പന്നതയിലേക്ക് പിടിച്ചുകയറിയ രമേശിന്റെ കഥ അത്ഭുതാവഹമാണ്. 1979–ല്‍ അച്ഛന്‍ മരിക്കുമ്പോള്‍ രമേശിന് ഏഴു വയസ് പ്രായം. ഭർത്താവിന്റെ ബാർബർ ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലി ചെയ്തുമാണ് രമേശടക്കം മൂന്നു കുട്ടികളെ അമ്മ വളർത്തിയത്. ഹയര്‍ സെക്കന്ററി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു.

ramesh-babu2

ബാർബർ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്ര വിതരണം, ഫ്‌ളാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലിയൊക്കെ ചെയ്താണ് രമേശിന്റെ ജീവിതം മുന്നോട്ട് പോയത്. 1991 ല്‍ ബ്രിഗേഡ് റോഡിലെ ഈ ഷോപ്പ് ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നഗരത്തിലെ തിരക്കുള്ള ബാർബർ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരുക്കൂട്ടി വെച്ച കാശുമായി രമേഷ് ഒരു മാരുതി ഓമ്‌നി വാങ്ങി. ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് ഇത് വാടക ഓട്ടത്തിന് നല്കി. രമേശിന്റെ ജീവിതം പിന്നീടങ്ങോട്ട് മാറുകയായിരുന്നു.

ramesh-babu

2004–ൽ ആറു കാറുകള്‍ കൂടി രമേശ് സ്വന്തമാക്കി വാടകയ്ക്ക് നൽകി. ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളർന്നത്. 2011–ൽ മൂന്ന് കോടി രൂപമുതൽ മുടക്കി റോൾസ് റോയ്സ് സ്വന്തമാക്കി.

ramesh-babu3

കാറുകളുടെ എണ്ണം ഇരുന്നൂറിലെത്തുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേശ് ബാബു വന്ന വഴി മറക്കുന്നില്ല. ഇനി ബാംഗ്ലൂരില്‍ ചെന്നാല്‍ ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്‌പേസില്‍ ഒരു ഹെയര്‍ കട്ടാകാം. നൂറു രൂപയേ ഉള്ളൂ. കൂട്ടത്തില്‍ ഇരുന്നൂറ് കാറുകളും കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.