Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഞ്ച് റോവർ പറന്നു വീണാൽ?

russian-accident

ദക്ഷണ റഷ്യയിലെ ഒരു ഹൈവേയിലെ ഫ്ലൈഓവറിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയകളില്‍ വൈറല്‍. മഞ്ഞു വീണ് തെന്നിക്കിടക്കുന്ന റോ‍ഡിലൂടെ പല വാഹനങ്ങളും നിയന്ത്രണം ലഭിക്കാതെയാണ് പോകുന്നത്. അതിനിടെയാണ് ഒരു റേ‍ഞ്ച് റോവർ വേഗത്തിൽ വരുന്നത്. ഫ്ലൈ ഓവറിലെ കൈവരികൾ തകർത്ത് റേഞ്ച് റോവർ താഴെ റോഡിലേയ്ക്ക് പതിച്ചു. കഴിഞ്ഞ ഏപ്രിൽ സംഭവിച്ച ഭയനാകമായ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ട്രാഫിക്ക് സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. പാലത്തിലേയും, താഴെയുള്ള റോഡിലേയും സിസിടിവി ദൃശ്യങ്ങൾ ചേർത്തുവെച്ചാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Horrific moment Land Rover flies over edge of Russian fly-over

ഏകദേശം 25 അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പേടിപ്പിക്കുന്നതാണ്. റേഞ്ച് റോവർ പൂർണ്ണമായും തകരുകയും ചെയ്തു. വാഹനത്തിന്റെ വീഴ്ച്ച കണ്ട് എതിരെ വന്ന മറ്റൊരു കാറിലെ ഡ്രൈവർ റേഞ്ച് റോവറിനുള്ളിലുള്ളരെ പുറത്തിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. വാഹനത്തിൽ രണ്ടു പേരാണുണ്ടായിരുന്നത്. അവർ ഇരുവരും അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം പൂർണ്ണമായും തകർന്നെങ്കിലും രണ്ട് യാത്രികര്‍ക്കും ഒരു കുഴപ്പവും പറ്റിയില്ല, റേഞ്ച് റോവറിന്റെ ഒരു ശക്തിയേ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.