Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ റേഞ്ച് റോവർ ഇവോക് എത്തി, വില 47.1 ലക്ഷം രൂപ

range-rover-evoque ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റ‍ഡ് പ്രസിഡന്റ് റോഹിത് സൂരിയും ബോളിവുഡ് താരം ജാക്വലിൻ ഫെർണാ‍ഡസും ചേർന്ന് പുതിയ ഇവോക് പുറത്തിറക്കുന്നു

മുംബൈ ∙ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ്‍യുവി റെയ്ഞ്ച് റോവർ ഇവോക് പുറത്തിറങ്ങി. മുംബൈയിൽ നടന്ന ചടങ്ങിൽ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റ‍ഡ് പ്രസിഡന്റ് റോഹിത് സൂരിയും ബോളിവുഡ് താരം ജാക്വലിൻ ഫെർണാ‍ഡസും ചേർന്നാണ് പുതിയ ഇവോക് പുറത്തിറക്കിയത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ജാഗ്വർ മോഡലായ ഇവോകിന്റെ 2016 പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നാല് വ്യത്യസ്ത മോഡലുകളിൽ ലഭിക്കുന്ന ഇവോകിന് 47.1 ലക്ഷം രൂപ മുതൽ 63.2 ലക്ഷം രൂപവരെയാണ് മുംബൈ എക്സ് ഷോറൂം വിലകൾ.

evoque 1

പുറത്തിറങ്ങും മുമ്പേ ബുക്കിംഗ് ആരംഭിച്ച ഇവോകിന് ഇന്ത്യയിലാകെ ഇതുവരെ 125 ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ടെന്നും സൂരി അറിയിച്ചു. ആകർഷകമായ ഡിസൈൻ, മികച്ച ടെക്നോളജി എന്നിവയോടെയെത്തുന്ന പുതിയ റെയ്ഞ്ച് റോവർ ഇവോക് സ്റ്റാറ്റസിനും ആഡംബരത്തിനും മാറ്റു കൂട്ടുമെന്നും ലോകമെമ്പാടും ലാൻഡ് റോവർ ഇവോക്കിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്, ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും സൂരി പറഞ്ഞു.

സ്ലിം ലൈൻ എൽ ഇ‍ ഡി ഫോഗ് ലാമ്പ്, പുതിയ ഗ്രിൽ ഡിസൈൻ, ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന മൂഡ് ലൈറ്റിംഗ്, ഹാന്‍ഡ്സ് ഫ്രീ ടെയിൽഗേറ്റ് ഫങ്ഷൻ, ഹെഡ് അപ് ഡിസ്പ്ലേ, സറൗണ്ട് ക്യാമറ സിസ്റ്റം, 17 സ്പീക്കറുകൾ, 825 വാട്ട് മെറീഡിയൻ റ്റിഎം സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍ സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ആഡംബര ഫീച്ചറുകളാണു റെയ്ഞ്ച് റോവർ ഇവോകിന്റെ പ്രധാന ആകർഷണങ്ങൾ. 2.2 ലിറ്റർ എഞ്ചിനുള്ള ഇവോക് 3500 ആർപിഎമ്മിൽ 187.7 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

range-rover-evoque-2016

മുംബൈ എക്സ് ഷോറൂം വിലകൾ

റെ‍ഞ്ച് റോവർ ഇവോക് പ്യുവർ-47.1 ലക്ഷം രൂപ

റെ‍ഞ്ച് റോവർ ഇവോക് എസ് ഇ-52.9 ലക്ഷം രൂപ

റെ‍ഞ്ച് റോവർ ഇവോക് എച്ച്എസ്ഇ-57.7 ലക്ഷം രൂപ

റെ‍ഞ്ച് റോവർ ഇവോക് എച്ച്എസ്ഇ ഡൈനാമിക്ക്-63.2 ലക്ഷം രൂപ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.