Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടര കോടിയുടെ ഹാർലി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇരുചക്രവാഹന ലോകത്തെ പ്രധാനികളാണ് ഹാർലി ഡേവിഡ്സൺ എന്ന അമേരിക്കൻ ബൈക്ക് നിർമ്മാതാക്കൾ. ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ഹാർലിയുടെ ബൈക്കുകൾക്കെല്ലാം മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. നിരവധി പുതിയ ബൈക്കുകൾ ഹാർലിക്കുണ്ടെങ്കിലും ക്ലാസിക്ക് ലുക്കുള്ള വിന്റേജ് ഹാർലികൾക്ക് പൊന്നും വില നൽകി സ്വന്തമാക്കാൻ തയ്യാറാണ് ഇന്നും ബൈക്ക് പ്രേമികള്‍. അത്തരത്തിൽ ചരിത്രം പേറുന്നൊരു ഹാർലി ഓസ്ട്രേലിയയിൽ വിറ്റിരിക്കുകയാണ് അതും റെക്കൊർഡ് തുകയ്ക്ക്.

അമേരിക്കയിൽ നിന്ന് കടലുകടന്ന് ഓസ്ട്രേലിയയിൽ എത്തിയ 1927 മോഡൽ ഹാർല് ഡേവിഡ്സൺ 8-വാൽവ് റേസർ വിറ്റുപോയത് 6 ലക്ഷം ഓസ്ട്രേലിയൻ ഡോളറിനാണ് അതായത് ഏകദേശം 2.7 കോടി രൂപയ്ക്ക്. രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ലേലത്തുകയ്ക്ക് ബൈക്ക് വിറ്റത് ഷാനോൺസ് മെൽബൺ സ്പീംഗ് ഓഷൻസാണ്. 1927 ൽ നിർമ്മിച്ച റേസ്ബൈക്കിൽ സൈഡ് കാറുകൂടിയുണ്ട്. അക്കാലത്ത് നിർമ്മിച്ച 50 എണ്ണത്തിൽ അവശേഷിക്കുന്ന ചുരുക്കം ചില ബൈക്കുകളിലൊന്നിനെയാണിപ്പോൾ ഒരു ഹാർലി ആരാധകൻ സ്വന്തമാക്കിത്.

1920-കളിൽ അമേരിക്കയിലെ മത്സരയോട്ടത്തിൽ ഉപയോഗിക്കുന്നതിനായി ഹാർലി നിർമ്മിച്ച ബൈക്ക് അമേരിക്കയിൽ നിന്ന് സിഡ്നി റേസിലും മെൽബൺ റേസിലും പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു. അക്കാലത്ത് നിരവധി ബൈക്കുകള്‍ ഓസ്ട്രേലിയയിലേയ്ക്ക് കപ്പൽ കയറിയെങ്കിലും അപകടങ്ങൾ മൂലവും പഴക്കം ചെന്നതിനാലും ഭൂരിഭാഗവും നശിച്ചുപോയി. എന്നാൽ മത്സരത്തിൽ അധികം പരുക്ക് പറ്റാത്തെ അവശേഷിച്ച ബൈക്കാണിപ്പോൾ റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.