Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ഇന്ത്യയുടെ സമ്മർ ക്യാംപ് 24 വരെ

renault-logo

വാഹന ഉടമകൾക്കായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ ദേശീയതലത്തിൽ പ്രത്യേക സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നു. വിശദ പരിശോധനയിലൂടെ കാറുകളുടെ മികച്ച പ്രകടനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ‘സമ്മർ ക്യാംപ്’ തിങ്കളാഴ്ച മുതൽ 24 വരെയാണു നടക്കുക.

കാറുകളുടെ മികച്ച പ്രവർത്തനം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ വിശദ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നു റെനോ ഇന്ത്യ വിശദീകരിക്കുന്നു. ഇതോടൊപ്പം വാഹന ഉടമകൾക്കു മികച്ച ഓണർഷിപ് അനുഭവം പ്രദാനം ചെയ്യാൻ കൂടി ലക്ഷ്യമിട്ടാണത്രെ ‘സമ്മർ ക്യാംപ്’.

ക്യാംപിലെത്തുന്നവർക്ക് സ്പെയർപാർട്സിനും അക്സസറികൾക്കും ലേബർ ചാർജിലും ബ്രേക്ക് സർവീസിങ്ങിനും എയർ കണ്ടീഷനർ സർവീസിങ്ങിനുമൊക്കെ റെനോ ഇന്ത്യ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റു പല മൂല്യവർധിത സേവനങ്ങൾക്കും ആകർഷക ഇളവുകൾ ലഭ്യമാണ്.

കൂടാതെ റോഡ് സൈഡ് അസിസ്റ്റൻസും എക്സ്റ്റൻഡഡും വാറന്റിയും ഉറപ്പു നൽകുന്ന ‘റെനോ സെക്യുർ’പദ്ധതിക്കു സവിശേഷ ആനുകൂല്യവും ‘സമ്മർ ക്യാംപി’ൽ വാഹന ഉടമകളെ കാത്തിരിപ്പുണ്ട്.

Your Rating: