Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാന്റെ ഫ്രഞ്ച് ശാലയിൽ ‘എൻ വി 300’ വാൻ നിർമിക്കാൻ റെനോ

nissan-nv-200 Nissan NV 200

ജാപ്പനീസ് പങ്കാളിയായ നിസ്സാന്റെ പ്ലാന്റിൽ ‘എൻ വി 300’ വാൻ ഉൽപ്പാദിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. വടക്കൻ ഫ്രാൻസിലെ സാൻഡുവിലിൽ നിസ്സാനുള്ള നിർമാണകേന്ദ്രത്തിൽ നിന്നാവും പുതിയ ‘എൻ വി 300’ വാൻ പുറത്തിറക്കുകയെന്നു റെനോ നിസ്സാൻ സഖ്യത്തെ നയിക്കുന്ന കാർലോസ് ഘോസ്ൻ അറിയിച്ചു. നിലവിൽ സ്പെയിനിലെ ബാഴ്സലോനയിൽ നിർമിക്കുന്ന ‘പ്രിമസ്റ്റാർ’ മോഡലിന്റെ പകരക്കാരനായിട്ടാണ് ‘എൻ വി 300’ എത്തുന്നത്. നിസ്സാനിൽ നിന്നുള്ള വാണിജ്യ വാഹനങ്ങൾ നിർമിക്കാനുള്ള കരാറും സാൻഡുവിലിലെ ശാലയ്ക്കു ലഭിക്കുമെന്നും സാമ്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്റ് സമിതിയുടെ ഹിയറങ്ങിനിടെ ഘോസ്ൻ വ്യക്തമാക്കി.

nissan-nv-200-2 Nissan NV 200

ഇതോടെ അടുത്ത 10 വർഷത്തിനിടെ സാൻഡുവിലിൽ നിന്നുള്ള ഉൽപ്പാദനത്തിൽ ഒരു ലക്ഷം യൂണിറ്റിന്റെ വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. കൂടാതെ ‘എൻ വി 300’ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് അടുത്ത മൂന്നു വർഷത്തിനിടെ ശാലയിൽ 23 കോടി യൂറോ(ഏകദേശം 1753.69 കോടി രൂപ)യുടെ നിക്ഷേപവും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. സാൻഡുവിൽ ശാലയിൽ ജനറൽ മോട്ടോഴ്സിന്റെ ഒപെലിനും വോക്സോളിനുമായി ‘വിവാരൊ’യുടെ വകഭേദവും നിർമിക്കുന്നുണ്ട്. വൈകാതെ ഫിയറ്റിന്റെ ഇടത്തരം വാനിന്റെ പുതുതലമുറ മോഡലും ഈ ശാലയിൽ നിർമിച്ചു തുടങ്ങും.