Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ‘ക്ലിയൊ’യുമായി റെനോ ഫ്രഞ്ച് വിപണിയിൽ

renault-clio Renault Clio

ഹാച്ച്ബാക്കായ ‘ക്ലിയൊ’യുടെ പരിഷ്കരിച്ച പതിപ്പ് ഫ്രഞ്ച് നിർമാതാക്കളായ റെനോ അനാവരണം ചെയ്തു. പുതിയ ‘ക്ലിയൊ’യ്ക്കുള്ള ബുക്കിങ് ഫ്രാൻസിൽ ഉടൻ ആരംഭിക്കുമെന്നും സെപ്റ്റംബറോടെ ഉടമകൾക്കു കാർ കൈമാറുമെന്നുമാണു റെനോയുടെ വാഗ്ദാനം. ടി സി ഇ 120 പെട്രോൾ എൻജിനൊപ്പം 1.5 ലീറ്റർ ഡി സി ഐ ഡീസൽ എൻജിൻ സഹിതവും പുതിയ ‘ക്ലിയൊ’ വിൽപ്പനയ്ക്കുണ്ട്. ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. മൂന്നു വ്യത്യസ്ത കണക്റ്റഡ് മൾട്ടി മീഡിയ സംവിധാനങ്ങളുമായാണു പുതിയ ‘ക്ലിയൊ’ എത്തുന്നത്: മീഡിയ നാവ് ഇവൊല്യൂഷൻ, റെനോ ആർ — ലിങ്ക് ഇവൊല്യൂഷൻ എന്നിവയ്ക്കൊപ്പം പുത്തൻ ആർ ആൻഡ് ഗോ സിസ്റ്റവും കാറിനൊപ്പം ലഭ്യമാണ്. കൂടാതെ ബി വിഭാഗത്തിൽ ബോസ് സൗണ്ട് സിസ്റ്റം ഘടിപ്പിച്ചെത്തുന്ന ആദ്യ റെനോ മോഡലുമാണു ‘ക്ലിയൊ’.

റിയർ പാർക്കിങ് സെൻസറിനൊപ്പം ചില വകഭേദങ്ങളിൽ മുൻ പാർക്കിങ് സെൻസറും റിവേഴ്സ് കാമറയും പുതിയ ‘ക്ലിയൊ’യിൽ റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്തിയ വകഭേദങ്ങളിൽ കാർ പാർക്ക് ചെയ്യുന്നതിന്റെ ചുമതല പൂർണമായും ഈസി പാർക്ക് അസിസ്റ്റിനു കൈമാറാനും അവസരമുണ്ട്. റെനോയുടെ രൂപകൽപ്പനയ്ക്കു വേറിട്ട വ്യക്തിത്വം ലക്ഷ്യമിട്ട് ‘സി’ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപും പൂർണമായും എൽ ഇ ഡി ലൈറ്റിങ് സംവിധാനവും പുതിയ ‘ക്ലിയൊ’യിലുണ്ട്. ‘ക്ലിയൊ’യുടെ മുൻഭാഗം കൂടുതൽ ആധുനികമാക്കാൻ റെനോ ശ്രമിച്ചിട്ടുണ്ട്. മുൻഗ്രില്ലിന്റെ രൂപകൽപ്പന പരിഷ്കരിച്ചതിനു പുറമെ കാറിൽ പതിച്ചിരിക്കുന്ന, വജ്രാകൃതിയിലുള്ള കമ്പനി ചിഹ്നത്തിലും ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിന്നിലാവട്ടെ സ്കർട്ടിനു കൂടുതൽ ദൃഢത തോന്നിപ്പിക്കാനാണു റെനോയുടെ ശ്രമം. പരിഷ്കരിച്ച ‘ക്ലിയൊ’ പുതിയ നാലു നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവും: ഇന്റൻസ് റെഡ്, ടൈറ്റാനിയം ഗ്രേ, പേൾസെന്റ് വൈറ്റ്, അയൺ ബ്ലൂ.

കാറിന്റെ വില സംബന്ധിച്ച സൂചനയൊന്നും റെനോ നൽകിയിട്ടില്ല; എങ്കിലും നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാവും പരിഷ്കരിച്ച ‘ക്ലിയൊ’ വിൽക്കുകയെന്നാണു വിപണിയുടെ വിലയിരുത്തൽ. 11,145 — 11,500 പൗണ്ട് (അഥവാ 10,60,663 — 10,94,448 രൂപ) ആവും പുതിയ ‘ക്ലിയൊ’യ്ക്കു പ്രതീക്ഷിക്കുന്ന വില നിലവാരം. അതേസമയം പ്രധാന എതിരാളിയായ ഫോഡ് ‘ഫിയസ്റ്റ’യ്ക്ക് 10,135 പൗണ്ടും(9,64,542 രൂപ) വോക്സോൾ ‘കോഴ്സ’യ്ക്ക് 10,345 പൗണ്ടും(9,13,150 രൂപ) ആണു വില.  

Your Rating: