Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജികൾ ടാറ്റയിലും ഹിന്ദുസ്ഥാൻ മോട്ടോഴ്സിലും

Moloy Chowdhury, Vinod Sahay Moloy Chowdhury: CEO, Hindustan Motors, Vinod Sahay: Head of Sales and Marketing for Commercial Vehicles, Tata Motors

കാർ നിർമാണം അവസാനിപ്പിച്ച ഹിന്ദുസ്ഥാൻ മോട്ടോഴ്സി(എച്ച് എം)ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) സ്ഥാനത്തോടു മൊളൊയ് ചൗധരി വിട ചൊല്ലി. സി കെ ബിൽല ഗ്രൂപ്പിൽപെട്ട എച്ച് എം ‘അംബാസഡർ’ കാറുകളുടെ നിർമാണം കഴിഞ്ഞ വർഷം മേയിലാണ് അവസാനിപ്പിച്ചത്. മേയ് 24 മുതൽ പശ്ചിമ ബംഗാളിലെ ഉത്തർപാറയിലുള്ള കമ്പനിയുടെ ശാല പ്രവർത്തന രഹിതവുമാണ്. തിങ്കളാഴ്ച വൈകിട്ടു മുതൽ പ്രാബല്യത്തോടെയാണു ചൗധരി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയൊഴിഞ്ഞതെന്ന് എച്ച് എം, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു. 2014 മേയ് 10നാണ് അദ്ദേഹം കമ്പനിയുടെ സി ഇ ഒ ആയി ചുമതലയേറ്റത്.

യാത്രാവാഹന വിഭാഗത്തിലെ നേതൃനിരയിലുള്ളവർ കമ്പനി വിട്ടതിനു പിന്നാലെ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന വിഭാഗത്തിൽ മേധാവിയായിരുന്ന വിനോദ് സഹായിയും രാജിവച്ചു. ടാറ്റ മോട്ടോഴ്സിൽ ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങളുടെ വിൽപ്പന, വിപണന വിഭാഗം മേധാവിയായിരുന്നു സഹായ്.

രാജി വാർത്ത സ്ഥിരീകരിച്ച ടാറ്റ മോട്ടോഴ്സ് വക്താവ്, കാർഗോ വിഭാഗത്തിൽപെട്ട വാണിജ്യ വാഹന, ലഘു വാണിജ്യ വാഹന, ചെറു വാണിജ്യ വാഹനങ്ങളുടെ ബിസിനസ് വിഭാഗം മേധാവിയായ രാജേഷ് കൗളാവും സഹായിയുടെ പിൻഗാമിയെന്നും വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ ടാറ്റ മോട്ടോഴ്സിനോടു വിട പറയുന്ന സഹായിയുടെ അടുത്ത താവളം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇരുചക്രവാഹന വിഭാഗമാണ്. ജൂലൈയിൽ മഹീന്ദ്ര ടു വീലേഴ്സിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ചേരുന്ന സഹായിക്കാവും വിൽപ്പന, വിപണന, പ്രോഡക്ട് പ്ലാനഇങ്, കയറ്റുമതി, നിർമാണ, ഗുണനിലവാര വിഭാഗങ്ങളുടെ ചുമതലയെന്നു മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ് സ്ഥിരീകരിച്ചു.

പുണെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ സഹായിക്ക് സ്ട്രാറ്റജി, ബിസിനസ് മാനേജ്മെന്റ്, വിൽപ്പന — വിപണനം, പ്രോഡക്ട് മാനേജ്മെന്റ്, ചാനൽ മാനേജ്മെന്റ് മേഖലകളിലായി വാഹന വ്യവസായ രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയമുണ്ട്.

ടാറ്റ മോട്ടോഴ്സിൽ ട്രക്ക് വിഭാഗത്തെ നയിക്കുന്നതിനൊപ്പം വാണിജ്യ വാഹന ബിസിനസ് യൂണിറ്റിലെ അക്കൗണ്ട് മാനേജ്മെന്റ്, അനലിറ്റിക്സ് പ്രോജക്ട്, സിനാരിയോ പ്ലാനിങ് തുടങ്ങിയവയുടെ ചുമതലയും സഹായിക്കായിരുന്നു. അശോക് ലേയ്ലൻഡിനു പുറമെ ജർമനിയിൽ നിന്നുള്ള ഡെയ്മ്ലറിന്റെ ഉപസ്ഥാപനമായ ഭാരത് ബെൻസും സ്വീഡിഷ് നിർമാക്കളായ വോവോയുടെ പങ്കാളികളായ ഐഷറും വൻഭീഷണി ഉയർത്തുന്ന വേളയിൽ സഹായ് രാജി വച്ചൊഴിഞ്ഞത് ടാറ്റ മോട്ടോഴ്സിനു കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ. അതുപോലെ തന്നെ ഇരുചക്രവാഹന നിർമാണ രംഗത്തു തുടക്കക്കാരായ മഹീന്ദ്ര ടു വീലേഴ്സിനൊപ്പം ചേർന്നു വിപണിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കുക സഹായിക്കും എളുപ്പമാവില്ലെന്നു കരുതുന്നവരേറെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.