Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വത്തെ ട്രാക്കിലാക്കാൻ റൈഡേഴ്സ് റാലി

media-island

യുവാക്കളുടെ കൂട്ടായ്മയിൽ റിപ്ലബ്ലക് ഡേ റാലിയുമായി എത്തുകയാണ് മെട്രോ ഷോർട്ട് ഫിലിം അധികൃതർ. നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഫെസ്റ്റിവൽ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം അധികൃതർ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ മീഡിയ ഐലൻഡ് എന്ന വേറിട്ട പരിപാടിയുടെ ഭാഗമായാണ് റൈഡേഴ്സ് റാലി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ക്ലബുകൾ ഒരുമിച്ച് നടത്തുന്ന റാലി ജനുവരി 26ന് ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് ബോൾഗാട്ടി പാലസിൽ അവസാനിക്കും.

media-island-1

സൂപ്പർ ബൈക്കേഴ്സ് കേരള, ഡിട്രോയിറ്റ്, വൺ ഹേർട്ട് ക്രൂ, കോപ്സ്, ആർ എസ് കെ, ഡോക്, ബുള്ളറ്റ് ക്ലബ്, വണ്ടിക്കൂട്ടം, ബ്ലാക്ക് ടോപ്, നേയ്ക്കഡ് വൂള്‍ഫ്സ്, പ്രോ ഫെയ്ഞ്ചൽസ്, നൈറ്റ് റൈഡേഴ്സ്, സ്റ്റാർ ബോയ്സ്, യമഹ ക്ലബ് തുടങ്ങി നിരവധി ക്ലബുകൾ റൈഡുമായി സഹകരിക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യം ഇത്തരത്തിലുള്ള ബൈക്ക് ക്ലബുകൾക്ക് എതിരാണ്. അവർ അപകടകാരികളാ ണെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗവും സമൂഹത്തിൽ പോസിറ്റീവായ ഇടപെടൽ നടത്താൻ പറ്റുന്നവരാണ്. അതിന്റെ മുന്നോടിയായിട്ടാണ് ഈ റൈഡ് സംഘടിപ്പിക്കുന്നതെന്നും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ക്ലബുകളുമായി സഹകരിച്ച് ഒരു കൺസോഷ്യം രൂപീകരിക്കുമെന്നും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറും സിനിമ താരവുമായ രവീന്ദ്രൻ പറഞ്ഞു.

media-island-2

മീഡിയ ഐലൻഡിൽ വിദ്യാർഥികൾക്കു മാത്രമല്ല, അറിവിനെയും കലയെയും സ്നേഹിക്കുന്ന എല്ലാവർക്കും ഒത്തുചേരാനുള്ള ഇടമായാണു ഫെസ്റ്റ് ഒരുക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദ്രൻ പറയുന്നു. കൊച്ചി മെട്രോ ഷോർട്ട് ഫിലിം അധികൃതർ ഫെസ്റ്റിന്റെ രണ്ടാം എഡിഷനായ മീഡിയ ഐലൻഡിന്റെ പ്രധാന വിഷയം ലഹരി മരുന്നിനെതിരെയുള്ള പ്രവർത്തനങ്ങളാണ്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ഹ്രസ്വചിത്രങ്ങളുടെയും മറ്റും സമന്വയമാണ് ഇത്തവണത്തെ ആകർഷണം. ജനറൽ വിഭാഗത്തിലും ക്യാംപസ് ഫിലിം വിഭാഗത്തിലും മൽസരങ്ങളുമുണ്ട്. ‍ മീഡിയ ഐലൻഡിന്റെ ഭാഗമായി ആർട്ട് ആന്റ് മീഡിയ ഫെസ്റ്റ്, െടക് ഫെസ്റ്റ്, മാനേജ്മെന്റ് ഫെസ്റ്റ്, ഓട്ടോ ഫെസ്റ്റ്, ആർക്കിടെക്ചർ ഫെസ്റ്റ്. ഫുഡ് ഫെസ്റ്റ്, ഫാഷൻ ഫെസ്റ്റ്, മ്യൂസിക്ക് ഈവ്, ഡാൻസ് ഫെസ്റ്റ്, ഡിജെ ഫെസ്റ്റ്, ഷോർട്ട് ഫിലിം ഫെസ്റ്റ്, തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.