Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്ധുവിനു ബിഎംഡബ്ല്യു ത്രീ സീരീസ്, സാക്ഷിക്ക് എക്സ് വൺ

bmw-gift

രാജ്യത്തിനാകെ അഭിമാന നിമിഷങ്ങൾ സൃഷ്ടിച്ചാണ് റിയോ ഒളിംപിക്സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സിൽ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും നേടിയത്. ഇന്ത്യയുടെ അഭിമാനം കാത്ത ഇവർക്ക് കോടികളുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്. പി.വി. സിന്ധുവിനും സാക്ഷിക്കും ജിംനാസ്റ്റിക്സിൽ മികച്ച പ്രകടനം നടത്തിയ ദീപ കർമാർക്കർക്കും സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിനും സമ്മാനമായി ബിഎംഡബ്ല്യു കാറുകളും ലഭിച്ചു.

bmw-gift-1

സിന്ധുവിനും ഗോപിചന്ദിനും ഏകദേശം നാൽപ്പതു ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 320 ഡി കാറുകളും സാക്ഷിക്കും ദീപയ്ക്കും മുപ്പതു ലക്ഷത്തോളം വിലയുള്ള എൻട്രി ലെവൽ എസ്‌യുവി എക്സ് വണ്ണുമാണ് നൽകിയത്. ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർ നാഥിന്റെ വകയാണ് സമ്മാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് കാറുകൾ കൈമാറിയത്. ഒളിംപിക്സ് മെഡൽ നേടുന്ന ആന്ധ്ര, തെലങ്കാന താരങ്ങൾക്ക് ബിഎംഡബ്ല്യു കാർ സമ്മാനിക്കുമെന്ന് ചാമുണ്ഡേശ്വർ നാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ബാഡ്മിന്റന്‍താരം സൈന നെഹ്‌വാളിന് ചാമുണ്ഡേശ്വർ നാഥ് ബിഎം‍ഡബ്ല്യു കാർ സമ്മാനിച്ചിരുന്നു. ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷന്റെ പ്രസിഡന്റാണെങ്കിലും ക്രിക്കറ്റാണ് ചാമുണ്ഡേശ്വർ നാഥിന്റെ തട്ടകം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എൺപതുകളിലും തൊണ്ണൂറുകളിലും ആന്ധ്രയുടെ ബാറ്റ്സ്മാനായിരുന്നു. ആന്ധ്രയെ രഞ്ജിയിൽ നയിച്ചിട്ടുമുണ്ട്. നേരത്തെ സാക്ഷിക്കും സിന്ധുവിനും കസ്റ്റമൈസ്‍ഡ് ഥാർ സമ്മാനിക്കും എന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. 

Your Rating: