Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോൾസ് റോയ്സ് യൂസ്ഡ് കാർ ഷോറൂം

rolls-royce-phantom

യൂസ്ഡ് കാർ വ്യാപാര മേഖലയിലേക്ക് ബി എം ഡബ്ല്യു ഗ്രൂപ്പിൽപെട്ട അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് മോട്ടോർ കാഴ്സും. യൂറോപ്പിൽ കമ്പനി ആരംഭിക്കുന്ന ആദ്യ യൂസ്ഡ് കാർ ഷോറൂം മോസ്കോയിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത നിലവാരം പുലർത്തുന്ന റോൾസ് റോയ്സ് പ്രീ ഓൺഡ് കാറുകൾ വിൽപ്പനയ്ക്കുള്ള ഷോറൂമിന് പ്രൊവെനൻസ് പ്രീ ഓൺഡ് എന്നാണു പേര്. മികച്ച വിൽപ്പനാന്തര സേവനവും ഈ പ്രീ ഓൺഡ് കാർ ഷോറൂമിൽ റോൾസ് റോയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. റഷ്യയിൽ 2004ൽ ആദ്യ ഷോറൂം തുറന്നതു മുതൽ റോൾസ് റോയ്സ് ബ്രാൻഡിനു രാജ്യത്തുള്ള വിജയ സാധ്യതയെപ്പറ്റി കമ്പനിക്കു സംശയമൊന്നുമില്ലെന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സ് മോസ്കോയുടെ മാതൃസ്ഥാപനമായ ഇഞ്ച്കേപ് ഹോൾഡിങ്സ് റഷ്യ ചീഫ് എക്സിക്യൂട്ടീവ് പോൾ മോറിസ് അറിയിച്ചു. രണ്ടു വർഷം മുമ്പ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഡീലർഷിപ് തുറന്നശേഷം കമ്പനി നടത്തുന്ന നിർണായക നിക്ഷേപമാണ് ഈ പ്രീ ഓൺഡ് കാർ ഷോറൂമെന്നും അദ്ദേഹം വിശദീകരിച്ചു.

യൂറോപ്പിലെ ആദ്യ പ്രൊവനൻസ് പ്രീ ഓൺഡ് കാർ ഷോറും പ്രവർത്തനം തുടങ്ങുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സ് മോസ്കോ മാനേജിങ് ഡയറക്ടർ തതിയാന ഫിറ്റ്സ്ജെറാൾഡിന്റെ പ്രതികരണം. കുതുസോവ്സ്കിയിലും പ്രോസ്പെക്റ്റിലുമുള്ള ഷോറൂമുകൾ വഴി റഷ്യയിൽ റോൾസ് റോയ്സ് കാറുകൾ മികച്ച വിൽപ്പന നേടുന്നതാണു പ്രീ ഓൺഡ് കാർ ഷോറൂമിനുള്ള പ്രചോദനം. പുതിയ കാറുകളോടു കിട പിടിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും പ്രകടനവുമൊക്കെ ഫിറ്റ് സ്ജെറാൾഡ് റോൾസ് റോയ്സിന്റെ പ്രീ ഓൺഡ് കാറുകളിലും വാഗ്ദാനം ചെയ്തു. ഉപയോക്താക്കളുട വ്യക്തിഗത ഇഷ്ടങ്ങളും താൽപര്യങ്ങളും കൂടി ഉൾക്കൊള്ളുന്ന കാറുകളാവും പ്രൊവെനൻസ് പ്രീ ഓൺഡ് വഴി വിൽപ്പനയ്ക്കെത്തുക. വ്യക്തികളുടെ താൽപര്യപ്രകാരമുള്ള ഹെഡ്റെസ്റ്റും എംബ്രോയ്ഡറിയുമൊക്കെ സഹിതമാവും പ്രീ ഓൺഡ് ഷോറൂമിൽ നിന്നുള്ള റോൾസ് റോയ്സുകളും നിരത്തിലെത്തുക.

വിശ്വാസ്യതയാണു റോൾസ് റോയ്സ് തത്വശാസ്ത്രത്തിന്റെ മുഖമുദ്രയെന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സ് മേഖല ഡയറക്ടർ ജയിംസ് ക്രിച്റ്റൻ അഭിപ്രായപ്പെട്ടു. റോൾസ് റോയ്സ് ഇതു വരെ നിർമിച്ച കാറുകളിൽ 75 ശതമാനവും ഇപ്പോഴും നിരത്തിലുണ്ട്. ബ്രിട്ടനിലെ ഗുഡ്വുഡിൽ നിർമിച്ചെത്തുന്ന റോൾസ് റോയ്സുകളിലുള്ള ആത്മവിശ്വാസമാണു പ്രൊവെനൻസ് പ്രീ ഓൺഡിന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.  

Your Rating: