Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1000 വജ്രം പൂശിയ റോള്‍സ് റോയ്‌സ്

rolls-royce-elegance

ശതകോടീശ്വരന്മാര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് സ്വര്‍ണ്ണം കൊണ്ടുള്ള ആവരണങ്ങള്‍ നല്‍കാറുണ്ട്. പക്ഷേ വജ്രം പൂശിയ കാറിനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. എന്നാല്‍ വജ്രം പൂശിയും കാര്‍ പുറത്തിറക്കാം എന്ന് തെളിയിച്ചിരിക്കുയാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ്. 1000 വജ്രക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച പെയിന്റ് പൂശിയാണ് റോള്‍സ് റോയ്‌സ്, ഒരു ഗോസ്റ്റ് എക്‌സറ്റെന്റഡ് വീല്‍ബെയ്‌സ് പുറത്തിറക്കിയിരിക്കുന്നത്. വജ്രം പൂശിയ ലോകത്തെ ആദ്യത്തെ കാറിന് റോള്‍സ് റോയ്‌സ് ഗോസ്റ്റ് എലഗന്‍സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

rolls-royce-elegance-2

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവിനുവേണ്ടിയാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് എന്നാണ് ഈ നിറത്തിന് നല്‍കിയിരിക്കുന്ന പേര്. മൂന്നു എന്‍ജിനിയറുമാരുടെ രണ്ട് മാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് നിറം നിര്‍മിച്ചത്. ഡയമണ്ടുകള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത് പെയിന്റില്‍ മികസ് ചെയ്യുകയായിരുന്നെന്നു. റോള്‍സ് റോയ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ പെയിന്റാണ് ഇത്.

rolls-royce-elegance-1

ഡയമണ്ട് ഡസ്റ്റ് പെയിന്റിന് കോട്ടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ അതിന് മുകളില്‍ പ്രത്യേക കോട്ടിങും നല്‍കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഉപഭോക്താവിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് കാറിന് ഇത്തരത്തിലൊരു വില പിടിച്ച നിറം നല്‍കിയതെന്നും വാഹനത്തിന്റെ ഇന്റീരിയറും പ്രത്യേക താല്‍പര്യ പ്രകാരമാണ് നിര്‍മിച്ചതെന്നും പറയുന്നു. എന്നാല്‍ എത്ര തുക മുടക്കിയാണ് പെയിന്റ് നിര്‍മിച്ചതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.