Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആഡംബരത്തിന്റെ പുതിയ അധ്യായം

rolls-royce-vision-100-1 Rolls Royce Vision Next 100

ആഡംബര കാർവിപണിയിൽ റോൾസ് റോയ്സിന്റെ കാറുകള്‍ക്ക് എന്നും ഉയർന്ന മൂല്യമാണ്. ആഡംബരവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ റോൾസ് റോയ്സിന്റെ കാറുകൾ എന്നും ശതകോടീശ്വരന്മാരുടെ അഭിമാനമാണ്. ഡ്രൈവറില്ലാ കാറുകൾ‌ക്കായ് കാർ നിർമാതാക്കളും ടെക് കമ്പനികളും പരീശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ ഡ്രൈവറില്ലാത്ത ആഡംബര കാറിന്റെ കൺസെപ്റ്റ് മോഡൽ പുറത്തിറക്കിയിരിക്കുന്നു റോൾസ് റോയ്സ്.

rolls-royce-vision-100-4 Rolls Royce Vision Next 100

വിഷൻ 100 എന്ന് പേരിട്ടിരിക്കുന്ന കാറിനെ കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ചാണ് കമ്പനി അവതരിപ്പിച്ചത്. ആഡംബരവും നൂതന സാങ്കേതിക വിദ്യകളും ഒരുപോലെ ഒത്തു ചേരുന്ന കാറിൽ ധാരാളം സൗകര്യങ്ങളാണുള്ളത്. റോൾസ് റോയ്സിന്റെ മാതൃകമ്പനിയായ ബിഎംഡബ്ല്യു സ്ഥാപിച്ചതിന്റെ 100 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി വിഷൻ 100 പ്രദർശിപ്പിച്ചത്.

rolls-royce-vision-100-5 Rolls Royce Vision Next 100

പൂർണ്ണമായും ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ ലൈറ്റ് വെയിറ്റ് പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചു കസ്റ്റമൈസ് ചെയ്യാൻ സാധിക്കും എന്നതു കാറിന്റെ പ്രത്യേകതയാണ്. രൂപഘടനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സിന്റേതെന്നു മാത്രം അവകാശപ്പെടാവുന്ന പല കാര്യങ്ങളും വിഷന്‍-100 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോൾസിന്റെ ട്രേഡ് മാർക്ക് ഗ്രിൽ അൽപം ചെറുതായിട്ടുണ്ട്. ഒരു ഹോട്ടൽ മുറയിലെ സൗകര്യങ്ങൾ യാത്രക്കാർക്ക് വാഹനത്തിൽ ലഭിക്കും.

rolls-royce-vision-100-2 Rolls Royce Vision Next 100

യാത്രക്കാർക്കു കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന ഡിസൈൻ എന്നാണു കമ്പനി അവകാശപ്പെടുന്നത്. വീലുകളെ പൂർണ്ണമായും മൂടുന്ന വീൽ ആർച്ചുകളാണ് കാറിൽ. സ്വയം ഓടുന്ന കാറുകളിൽ സ്റ്റിയറിങ് വീല്‍ നൽകിയിട്ടില്ല. പാട്ടുകേൾക്കാനും, സിനിമ കാണാനും വേണമെങ്കിൽ കോൺഫറൻസ് നടത്താനും വിഷൻ 100 നുള്ളിൽ സാധിക്കും എന്നാണു കമ്പനി അവകാശപ്പെടുന്നത്.  

Your Rating: