Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഫീച്ചറുകളുമായി ബുള്ളറ്റ്

classic-350-redditch-red Classic 350

റോയൽ എൻഫീല്‍ഡ് ബൈക്കുകളുടെ 2017 മോ‍‍ഡല്‍ പുറത്തിറങ്ങുന്നു. ബിഎസ് നാല് നിർമാണ നിലവാരം പ്രകാരം പുറത്തിറങ്ങുന്ന ബൈക്കുകൾക്ക് ഓട്ടോമാറ്റിക്ക് ഹെ‍ഡ്‌ലാമ്പുകളും മലിനീകരണം കുറഞ്ഞ എൻജിനുമുണ്ടാകും. കഴിഞ്ഞ വർഷം അവസാനം മിലാനിൽ നടന്ന ടൂവീലർ എക്സ്പൊയിൽ കമ്പനി 2017 മോഡലുകളെ പ്രദർശിപ്പിച്ചിരുന്നു. കാര്യക്ഷമമായ ബ്രേക്കിങ്ങിനായി എബിഎസോടുകൂടിയ ഹിമാലയൻ, ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റൽ ജിടി തുടങ്ങിയ ബൈക്കുകളെയാണു റോയൽ എൻഫീൽഡ് പ്രദർശിപ്പിച്ചത്.

യുറോപ്യൻ മാർക്കറ്റിന് വേണ്ടി യൂറോ 4 സ്റ്റാൻഡേർഡ് ബൈക്കുകളിലാണ് എബിഎസ് നൽകിയത്. എന്നാൽ ബിഎസ് 4 നിലവാരപ്രകാരം ഇന്ത്യയിൽ പുറത്തിറക്കുന്ന ബൈക്കുകളിൽ എബിഎസ് ഉപയോഗിക്കുന്നുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം അടുത്ത ഏപ്രിൽ ഒന്നുമുതലാണ് ബിഎസ് 4 നടപ്പിലാക്കുക.

വിൽ‌പ്പനയുടെ കാര്യത്തിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ‌. 2016 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ബൈക്കുകളിൽ‌ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ക്ലാസിക് 350.

Your Rating: