Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രയംഫിനും ഹാർ‍ലിക്കും വെല്ലുവിളിയാകാൻ ബുള്ളറ്റ്

royal-enfield-750-1

മികച്ച പ്രതികരണം ലഭിച്ചു മുന്നേറുന്ന ഹിമാലയനു ശേഷം പുതിയ മോഡലുമായി റോയൽ എൻഫീൽഡിൽ എത്തുന്നു. ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ. ചരിത്രത്തിൽ ആദ്യമായാണ് റോയൽ എൻഫീൽഡ് ട്വിൻ സിലിണ്ടർ എൻജിൻ വികസിപ്പിക്കുന്നത്.

royal-enfield-750-2

യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. നിലവിൽ കോൺടിനെന്റൽ ജിടിയിൽ പരീക്ഷണയോട്ടം നടത്തുന്ന എൻജിൻ ഘടിപ്പിക്കുന്ന ബൈക്കിന്റെ വിശദവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

royal-enfield-750

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും എന്നാണു സൂചന. യൂറോപ്യൻ വിപണിയും മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കും. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്ന് മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 

Your Rating: