Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നിറത്തിൽ മാത്രമൊതുങ്ങില്ല ബുള്ളറ്റ് റെഡിച്ച്

classic-350-redditch-red

പഴമയുടെ പ്രൗഢിയാണ് റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് ബൈക്കുകളുടെ പ്രധാന ആകർഷണം. ആ പ്രൗഢി ഒന്നു കൂടി ഊട്ടിയുറപ്പിക്കാനാണ് റോയൽ എൻഫീൽഡ് റെഡിച്ച് കളർ എഡിഷനുകള്‍ പുറത്തിറക്കിയത്. കുറച്ചു നാളുകൾക്ക് മുമ്പ് വിപണിയിൽ അവതരിപ്പിച്ച റെ‍ഡിച്ചിന്റെ ചരിത്രം നിറങ്ങളിൽ മാത്രം അവസാനിക്കുന്നതല്ല.

classic-350-redditch-green

ബ്രിട്ടന്റെ വാഹന ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള പേരാണ് റെ‍ഡിച്ച്. റോയൽ എൻഫീൽഡിന്റെ ആദ്യ ഫാക്ടറി റെ‍‍‍ഡിച്ചിലായിരുന്നു. ആ ഓർമ്മയിലാണ് ബൈക്കിന് റെ‍ഡിച്ച് എന്ന പേരു നൽകിയിരിക്കുന്നത്. അറുപതുകളില്‍ ബ്രിട്ടനിലെ എൻഫീൽഡിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് റെഡിച്ച് നിർമാണ ശാല പൂട്ടുന്നത്.

classic-350-redditch-blue

അമ്പതുകളിലെ നിറക്കൂട്ടുകള്‍ വീണ്ടും കൊണ്ടു വരാനാണ് കമ്പനി ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്. കൂടാതെ 1939ൽ പുറത്തിറങ്ങിയ രണ്ട് സ്ട്രോക്ക് ബൈക്കിൽ കമ്പനി ഉപയോഗിച്ച് റെ‍ഡിച്ച് മോണോഗ്രാമും പുതിയ ബൈക്കിലുണ്ട്. റോയൽ എൻഫീഡിന്റെ ക്ലാസിക്ക് 350 മോ‍‍ഡലിലാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്. 2009 ൽ വിപണിയിലെത്തിയ ക്ലാസിക്ക് റോയൽ എൻഫീൽഡിന്റെ ഏറ്റവും വിൽപ്പനയുള്ള മോഡലാണ്. ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്. എന്നാൽ 2017 മോ‍ഡലിന്റെ എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. 

Your Rating: