Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഫീൽഡ് ഹിമാലയൻ മാർച്ച് 16ന് എത്തും

royal-enfield-himalyan Royal Enfield Himalayan

റോയൽ എൻഫീൽഡ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബൈക്ക് ഹിമാലയൻ മാർച്ച് 16 ന് പുറത്തിറങ്ങും. അ‍‍ഡ്വഞ്ചർ ടൂറർ ബൈക്കായ ഹിമാലയൻ ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ആയിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പതിമൂന്നാമത് ഡൽഹി ഓട്ടോഎക്സ്പൊയ്ക്ക് പങ്കെടുക്കാതിരുന്ന കമ്പനി ബൈക്ക് ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

royal-enfield-himalyan-1 Royal Enfield Himalayan

വാഹനം പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ചെന്നൈ, മുംബൈ, ബാംഗ്ലൂർ, കൊൽ‌ക്കട്ട, നോയിഡ തുടങ്ങിയ നഗരങ്ങളിൽ ഹിമാലയനെ കമ്പനി പ്രദർശിപ്പിക്കുന്നുണ്ട്. .411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

royal-enfield-himalayan-sid Royal Enfield Himalayan

കൂടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിന് മെയിന്റനന്‍സ് കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതി. എൻഫീൽഡിന്റെ ആദ്യ അഡ്വഞ്ചർ ടൂററിന് ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും റിം വലുപ്പം. ഭാരം 182 കിലോഗ്രാം. പിന്നിൽ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.

Your Rating: