Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ സ്റ്റോറുമായി റോയൽ എൻഫീൽഡ്

Royal Enfield

ബുള്ളറ്റ് നിർമാതാക്കളായ റോയൽ എൻഫീൽഡിൽ നിന്നുള്ള അനുബന്ധ ഉൽപന്നങ്ങളുടെ വിപണനത്തിനായി കമ്പനി ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. ഐഷർ ഗ്രൂപ്പിൽ പെട്ട റോയൽ എൻഫീൽഡ് വിപണനം ചെയ്യുന്ന അക്സസറികളും വസ്ത്രങ്ങളും റൈഡിങ് ഗീയറും മെർച്ചൻഡൈസുമൊക്കെ ഇനി മുതൽ വെബ്സൈറ്റിൽ നിന്നു സ്വന്തമാക്കാം. വിലാസം: http://store.royalenfield.com/. ഇന്ത്യയിലെ 126 പട്ടണങ്ങളിലാണു തുടക്കത്തിൽ ഈ ഓൺലൈൻ സ്റ്റോർ വഴിയുള്ള വിൽപ്പന നടപ്പാവുക.

കമ്പനിയുടെ ഉപോൽപന്നങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും ഉപയോക്താക്കളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഓൺലൈൻ സ്റ്റോർ ആരംഭിച്ചതെന്നു റോയൽ എൻഫീൽഡ് അധികൃതർ വിശദീകരിച്ചു. ലോകമഹായുദ്ധ കാലത്തെ ഡെസ്പാച്ച് റൈഡർമാരിൽ നിന്നു പ്രചോദിതമായി അവതരിപ്പിച്ച പുതിയ വസ്ത്ര ശേഖരവും ഈ സ്റ്റോറിലുണ്ട്; ലതർ ജാക്കറ്റുകൾ, നിറ്റ്സ്, ടി ഷർട്ട്, ട്രൗസർ, ബൂട്ട്, ബാഗ് എന്നിവയെല്ലാമാണ് ഈ ശേഖരത്തിലുള്ളത്.

കൂടാതെ കോണ്ടിനെന്റൽ ജി ടി ഗീയർ കലക്ഷനും റോയൽ എൻഫീൽഡ് റൈഡിങ് ഗീയറും വെബ്സൈറ്റ് വഴി വിൽപ്പനയ്ക്കുണ്ട്.

ഇ സ്റ്റോറിൽ നിന്നു സാധനം വാങ്ങാൻ ഓൺലൈൻ പേയ്മെന്റ് സൗകര്യം മാത്രമാണു ലഭ്യമാവുക. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും സ്വീകരിക്കുന്ന സ്റ്റോറിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും സാധനവില അടയ്ക്കാം. സ്മാർട് ഫോൺ, ലാപ് ടോപ്, ടാബ്ലറ്റ് തുടങ്ങിയ ഉപകരണങ്ങൾ വഴിയും റോയൽ എൻഫീൽഡിന്റെ ഓൺലൈൻ സ്റ്റോർ സന്ദർശിക്കാം.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.