Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ കാറുകളുടെ സ്വന്തം സച്ചിൻ

sachin--with--bmw-i8 BMW i8

ക്രിക്കറ്റിലെ ദൈവമാണ് സച്ചിൻ. ക്രിക്കറ്റ് കളിയെ സ്നേഹിക്കുന്ന ആളുകളെല്ലാം ഒരുപോലെ ഇഷ്ടപെടുന്ന താരം! സച്ചിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാഹന പ്രേമവും പ്രശസ്തമാണ്. സൂപ്പർകാറുകളും സൂപ്പർലക്ഷ്വറി കാറുകളുമടക്കം നിരവധി കാറുകളാണ് സച്ചിന്റെ ഗ്യാരേജിലുള്ളത്. സച്ചിന്റെ പ്രിയ വാഹനങ്ങളേതെന്നു നോക്കാം.

മാരുതി 800

maruti-800 Maruti 800

സച്ചിൻ സ്വന്തമാക്കുന്ന ആദ്യ വാഹനം ഒരു മാരുതി 800. 1989 ഇന്ത്യൻ ടെസ്റ്റ് ടീമിനായ കളിച്ചു തുടങ്ങുമ്പോഴായിരുന്നു സച്ചിൻ 800 സ്വന്തമാക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാറും അതു തന്നെയായിരുന്നു എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഫെരാരി

ferrari-360-modena Ferrari 360 Modena

സച്ചിന്റെ ഫെരാരി പ്രശസ്തമാണ്. ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോർഡ് സച്ചിൻ സ്വന്തം പേരിൽ എഴുതിച്ചേർത്തപ്പോൾ ഫെരാരി സമ്മാനിച്ചതാണ് ഈ കാർ. നികുതി ഇളവു നൽകിയെന്ന പേരിൽ അക്കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കാർ 2011-ൽ സൂരറ്റിലെ ഒരു വ്യവസായിക്ക് വിറ്റു.

നിസാൻ ജിടി-ആർ

Nissan-GT-R Nissan GT-R

ഫെരാരിക്ക് ശേഷം സച്ചിൻ സ്വന്തമാക്കിയ സ്പോർട്സ് കാറാണ് നിസാൻ ജി-ടിആർ. 3.8 ലിറ്റർ വി 6 എൻജിനുള്ള ജിടിആർ 2.9 സെക്കന്റുകൾകൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കും. 310 കിലോമീറ്ററാണ് ജിടി ആറിന്റെ പരമാവധി വേഗത.

ബിഎംഡബ്ല്യു എം5 ലിമിറ്റ‍ഡ് എഡിഷൻ

bmw-m5- BMW M5 "30 Jahre M5

ബിഎംഡബ്ല്യു -വിന്റെ ബ്രാൻഡ് അമ്പാസിഡറാണ് സച്ചിൻ. ബിഎംഡബ്ല്യു എം5ന്റെ മുപ്പതാം ആനുവേഴ്സറി എഡിഷനാണ് സച്ചിന്റെ ഗ്യാരേജിലെ മറ്റൊരു താരം. ലോകത്ത് ആകെ 300 കാറുകൾ മാത്രമേ നിർമിച്ചിട്ടുള്ളു. സച്ചിന്റെ വാക്കുകളിൽ ലോകത്തിലെ ഏറ്റവും പവർഫുള്ളായ ബിഎംഡബ്ല്യുവാണിത്. 4.4 ലിറ്റർ വി8 എൻജിൻ 600 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കും.

ബിഎംഡബ്ല്യു എക്സ് 5 എം

bmw x5 BMW X5

ബിഎംഡബ്ല്യു വിന്റെ കരുത്തുള്ള എസ് യു വിയാണ് എക്സ് 5എം. 4.4 ലിറ്റർ എൻജിൻ 575 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 4.2 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

ബിഎംഡബ്ല്യു 760 എൽഐ

bmw-7-series-in-india

സച്ചിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന സീറ്റുകളാണ് 760 എൻഐയുടെ പ്രത്യേകത. സച്ചിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഈ സൂപ്പർ ലക്ഷ്വറി കാറിന് 6.0 ലിറ്റർ എൻജിനാണ്. 544 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.

ഫീയറ്റ് പാലിയോ

fiat-palio Fiat Palio

സച്ചിൻ പാലിയോയുടെ ബ്രാൻഡ് അമ്പാസിഡറായിരുന്നു. സച്ചിന്റെ ഒപ്പോടു കൂടിയെ പാലിയോ ലിമിറ്റഡ് എഡിഷൻ ഇന്നും സെക്കന്‍ഡ് ഹാന്റ് വിപണിയിലെ മിന്നും താരമാണ്.

ഇവകൂടാതെ ബിഎംഡബ്ല്യു എം6 ഗ്രാൻഡ് കൂപ്പേ, മേർസിഡസ്‍ ബെൻസ് സി63 എഎംജി, ഔഡി ക്യൂ7, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്യു 3 സീരീസ് തുടങ്ങി നിരവധി കാറുകൾക്ക് സച്ചിന്റെ ഗ്യാരേജിൽ അംഗമാകാൻ സാധിച്ചിട്ടുണ്ട്.

Your Rating: