Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞ് അഹിലിന് സൽമാന്റെ വക ഒന്നര കോടിയുടെ ബിഎംഡബ്ല്യു

salman

സൽമാൻ ഖാന് തന്റെ കുഞ്ഞ് അനിയത്തിയോടുള്ള സ്നേഹം ബോളിവുഡിൽ പാട്ടാണ്. ബോളിവുഡ് അന്നുവരെ കാണാത്തരീതിയിൽ കെങ്കേമമായാണ് സൽമാൻ തന്റെ പൊന്നനുജത്തിയുടെ വിവാഹം നടത്തിയത്. ഷാരൂഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹത്തിന് സൽമാൻ സഹോദരിക്ക് സമ്മാനമായി നൽകിയത് അഞ്ച് കോടി രൂപയുടെ റോൾസ് റോയസ് ഫാന്റമായിരുന്നു.

bmw-7-series

സൽമാൻ ഖാന്റെ പ്രിയസഹോദരി അർപിതാ ഖാൻ അമ്മയായി. അർപിത ജന്മം നൽകിയ ആൺകുട്ടിയ്ക്ക് അമ്മാവൻ സൽമാൻ നൽകിയ സമ്മാനം ഒന്നര കോടിയുടെ ബിഎംഡബ്ല്യു. അഹിൽ എന്നാണ് ആയുഷ് ശർമ അര്‍പിത ദമ്പതികളുടെ മകന്റെ പേര്. എട്ടു ദിവസം പ്രായമായ അഹിലിന് സമ്മാനമായി ലഭിച്ചത് ബിഎംഡബ്ല്യുവിന്റെ 7 സീരീസാണ്.

arpitha-boy

മൂന്ന് ലിറ്റർ‌ ആറ് സിലിണ്ടർ എൻജിനാണ് 7 സീരീസിലുള്ളത്. 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള കാറിന്റെ കൂടിയ വേഗത 250 ബിഎച്ച്പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് 6.2 സെക്കന്റുകൾ മാത്രം മതി. 2014 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. ഹിമാചല്‍പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ മകനാണ് ആയുഷ് ശര്‍മ.

Your Rating: