Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് ഖാന്റെ പുതിയ ബിഎംഡ‍ബ്ല്യു ഐ8

bmw-i8 BMW i8

ബോളിവുഡിന്റെ ബാദുഷായാണ് ഷാരൂഖ് ഖാൻ. റോള്‍സ് റോയ്സ് ഫാന്റം ബെന്റ്ലി, 7 സീരിസ്, ഔഡി എ6 തുടങ്ങി അത്യാഡംബര കാറുകളുടെ നീണ്ട നിരയുള്ള ഷാരൂഖ് ഖാന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണു ബിഎംഡബ്ല്യു ഐ8. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ ഈ ഹൈബ്രിഡ് സ്പോർട്സ് കാറിന്റെ വില ഏകദേശം 2.3 കോടി രൂപയാണ്.

sachin--with--bmw-i8 Sachin Tendulkar With BMW i8

മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ നവനീത് മോട്ടോഴ്സിൽ നിന്നാണു സൂപ്പർതാരം വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സച്ചിൻ തെൻഡൂൽക്കറായിരുന്നു ഐ 8-ന്റെ ഇന്ത്യയിലെ പുറത്തിറക്കൽ നിർവ്വഹിച്ചത്. ഐ 8 ഇന്ത്യയിലെ ആദ്യ ഉടമയും സച്ചിൻ തന്നെ. സച്ചിനേയും ഷാരൂഖ് ഖാനേയും കൂടാതെ ശിൽപ്പ ഷെട്ടി, തെന്നിന്ത്യൻ താരം അജിത് തുടങ്ങിയവർക്കും ഐ 8 സ്വന്തമായുണ്ട്.

BMW I 8 BMW i8

ലോകത്തിലെ ഏറ്റവും മികച്ച ഹൈബ്രിഡ് സ്പോർട് കാറിൽ ഒന്നാണ് ഐ8. 2013 ആദ്യമായി പ്രദർശിപ്പിച്ച വാഹനം പുറത്തിറങ്ങുന്നത് 2015ലാണ്. ഇലക്ട്രിക് മോട്ടോറും 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തെ ചലിപ്പിക്കുന്നത്. ഈ എന്‍ജിന്റെ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോറിന്റെ 131 കുതിരശക്തിയും ചേര്‍ന്ന് മൊത്തം 362 കുതിരശക്തിയും ഐ 8 ന് ഉണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വേണ്ടതു വെറും 4.4 സെക്കന്‍ഡ് മാത്രം. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ.

Your Rating: