Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൻസി ത്രിപാഠി ഷെൽ ലൂബ്രിക്കന്റ്സ് ഇന്ത്യ എം ഡി

mansi-madan-tripathy മാൻസി മദൻ ത്രിപാഠി. Image courtesy: bestmediainfo website

ഷെൽ ലൂബ്രിക്കന്റ്സ് ഇന്ത്യ മാനേജിങ് ഡയറക്ടറായി മാൻസി മദൻ ത്രിപാഠി നിയമതിയായി. നിലവിലുള്ള എം ഡിയായ നിതിൻ പ്രസാദ് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തോടെ ഇന്ത്യയിലെ ഷെൽ കമ്പനികളുടെ ചെയർമാനായി ചുമതലയേൽക്കുന്ന ഒഴിവിലാണു ത്രിപാഠിയുടെ നിയമനം. നിലവിൽ ഷെൽ ലൂബ്രിക്കന്റ്സിന്റെ ചീഫ് മാർക്കറ്റിങ് ഓഫിസറാണു ത്രിപാഠി.

വിപണനം, വിൽപ്പന, സ്ട്രാറ്റജി എക്സ്പീരിയൻസ് മേഖലകളിൽ രണ്ടു ദശാബ്ദത്തിന്റെ പരിചയ സമ്പത്തുമായാണു ത്രിപാഠി ഷെൽ ലൂബ്രിക്കന്റ്സ് ഇന്ത്യയെ നയിക്കാനെത്തുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലും സോഷ്യൽ മീഡിയയിലും ഷെൽ ലൂബ്രിക്കന്റ്സിന്റെ പ്രചാരണങ്ങൾ രൂപകൽപ്പന ചെയ്തതും അവരാണ്. ഇന്ത്യയ്ക്കു പുറമെ ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഷെൽ ലൂബ്രിക്കന്റ്സിന്റെ പ്രവർത്തനങ്ങളുടെ നേതൃത്വം ഇനി മുതൽ ത്രിപാഠിക്കാവും.

കുരുക്ഷേത്രയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ ഐ ടി)യിൽ നിന്നു ബി ടെക് നേടിയ ത്രിപാഠി എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ചിൽ നിന്നാണു മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. എഫ് എം സി ജി മേഖലയിലെ മുൻനിരക്കാരായ പി ആൻഡ് ജിയിൽ 17 വർഷം പ്രവർത്തിച്ച ശേഷമാണു ത്രിപാഠി ഷെൽ ലൂബ്രിക്കന്റ്സിൽ ചേരുന്നത്. പി ആൻ ജിയിൽ ഗ്ലോബൽ മെയിൽ ഗ്രൂമിങ് ഡയറക്ടർ, ഏഷ്യ പസഫിക് മേഖലയുടെ കൺസ്യൂമർ ആൻഡ് മാർക്കറ്റ് നോളജ് വിഭാഗം മേധാവി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജനീവ, സിംഗപ്പൂർ, ബോസ്റ്റൻ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചും പാന്റീൻ, ഒലെ, വിക്സ്, ജിലെറ്റ്, പാംപേഴ്സ്, വിസ്പർ, ഏരിയൽ, ടൈഡ് തുടങ്ങിയ വൈവിധ്യമാർന്ന ബ്രാൻഡുകൾക്കും വേണ്ടിയും അവർ പ്രവർത്തിച്ചിട്ടുണ്ട്.