Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമി ടോമിക്ക് ബെൻസ്

rimi-tomy-benz Photo Courtesy: Facebook

‍മലയാള സിനിമ താരങ്ങൾക്ക് പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്ന വർഷമാണ് 2016. മമ്മൂട്ടി, ആസിഫ് അലി, സുരേഷ് ഗോപി, ജോജു തുടങ്ങിയ താരങ്ങൾ പുതിയ വാഹനം വാങ്ങിയത് അടുത്തിടെയാണ്. ഇപ്പോഴിതാ പ്രശസ്ത പാട്ടുകാരിയും നടിയും ടെലിവിഷൻ അവതാരികയുമായ റിമി ടോമിയും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നു.

rimi-tomy-benz-1

ജർമ്മൻ വാഹന നിർമാതാക്കളായ മെർസിഡസ് ബെൻസിന്റെ ലക്ഷ്വറി എസ് യു വി, ജി എൽ ഈ 250 ഡിയാണ് റിമി സ്വന്തമാക്കിയിരിക്കുന്നത്. റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയാണ് റിമി ബെൻസ് സ്വന്തമാക്കിയ വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2143 സിസി ഡീസൽ എൻജിനുള്ള വാഹനം 3800 ആർപിഎമ്മിൽ 204 ബിഎച്ച്പി കരുത്തും 1600-1800 ആർപിഎമ്മിൽ 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തുന്നത്. ഏകദേശം 62 ലക്ഷം രൂപയാണ് ജിഎൽഇ 250യുടെ കൊച്ചി എക്സ് ഷോറൂം വില.