Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ്ങിനിടെ ഉറങ്ങിയാലും ഇനി പേടിക്കേണ്ട

driver-sleeping

ദുരയാത്രകളിൽ വാഹനത്തിന്റെ ഡ്രൈവർ മയങ്ങിപ്പോയതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറവല്ല. യാത്രികരുടെ ജീവനു വരെ ആപത്തുണ്ടാകുന്ന അത്തരം അവസ്തകളിൽ നിന്ന് ഡ്രൈവറെ രക്ഷിക്കാൻ സ്ലീപ് അലാം നിർബന്ധമാക്കുന്നു. നിലവിൽ ലക്ഷ്വറി വാഹനങ്ങളിൽ മാത്രമുള്ള സ്ലീപ് അലാം നിർബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചത്.

ഗതാഗത കമ്മിഷണറും സെക്രട്ടറിയും അടങ്ങിയ സമിതിയെ ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപ്പാക്കുമെന്ന് നിയമ സഭയിലെ ചോദ്യോത്തര വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനം വര്‍ധന ഉണ്ടായെങ്കിലും അപകട നിരക്ക് 13 ശതമാനം കുറഞ്ഞു. 40 മുതല്‍ 50 ശതമാനം വരെ മരണവും ഇരുചക്രവാഹനാപകടം മൂലമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.