ചുരുക്കം സിനിമകളിലെ മികച്ച വേഷങ്ങൾകൊണ്ട് മലയാളിയുടെ ഇഷ്ട നടനായി മാറിയ താരമാണ് സൗബിൻ ഷാഹിർ. അന്നയും റസൂലൂം എന്ന ചിത്രത്തിൽ കോളിനായി തുടക്കമിട്ട്, ചന്ദ്രേട്ടൻ എവിടെയായിൽ സുമേഷായും. പ്രേമത്തിൽ പിടി സാറായും, ചാർളിയിൽ കള്ളനായും തകർത്തഭിനയിച്ച സൗബിനും ബൈക്ക് പ്രേമിയാണ്. അമേരിക്കൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സണ്ണിന്റെ സ്ട്രീറ്റ് 750 എന്ന മോഡലാണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സൗബിൻ ബൈക്കിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
സ്ട്രീറ്റ് 750
ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി പുറത്തിറക്കുന്ന പുതിയ മോഡലായ സ്ട്രീറ്റ് 750 തന്നെയാണ് ഹാര്‍ലി ലൈനപ്പിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കും. ഹാര്‍ലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷന്‍ എക്‌സ് പ്രകാരം തയ്യാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750-ൽ നല്‍കിയിരിക്കുന്നത്. ഹാര്‍ലിയുടെ പരമ്പരാഗത എയര്‍കൂള്‍ എൻജിന് മാറ്റി അതിനു പകരം ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഹാര്‍ലി 750നു നല്‍കിയിരിക്കുന്നത്. 60 ഡിഗ്രി വി-ട്വിന്‍ നാല് വാല്‍വ് എൻജിന്‍ 4000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. 4.52 ലക്ഷം രൂപയാണ് ബൈക്കിന്റെ കൊച്ചി എക്സ് ഷോറൂം വില.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.