Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിലെ ചെകുത്താൻ കാർ

style-car

മലയാളികൾ ഒരിക്കലും മറക്കില്ല ജോണിവാക്കർ എന്ന ചിത്രത്തിൽ വില്ലൻ  കാർ. മലയാളം എക്കാലവും പേടിക്കുന്ന വില്ലനാകാൻ സാമിയെ സഹിച്ചത് ആ കറുത്ത കാർ തന്നെയായിരിക്കും. സാമി ബഹുമാനത്തോടെ സമീപിക്കുന്ന ആ കാർ സാമിയുടെ ബോസിന്റേതായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിൽ വില്ലന്റെ കാറും പ്രധാന പങ്ക് വഹിച്ചിരിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സ്റ്റൈൽ എന്ന ചിത്രത്തിലേതാണ് ഈ കാർ.

style-first-look.jpg.image.784.410

പഴയ കാറിനെ മസിൽ കാർ ആക്കി മാറ്റുന്നതിന്റെ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പഴയ കോണ്ടസ കാറിനെയാണ് മസിൽ കാറാക്കി മാറ്റിയിരിക്കുന്നത്.ഇതിഹാസ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ബിനു എസ് ആണ് സ്റ്റൈൽ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ഒരു കാർ മെക്കാനിക്കിന്റെ വേഷത്തിൽ എത്തുന്നു. ടൊവീനോ തോമസ്, പ്രിയ, ബാലു എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.

This Is How Edgar's Devil Car Was Born