Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിയുടെ പുതിയ ഔഡി

suresh-gopi-q7 Suresh Gopi With New Q7

തീപ്പൊരി ‍‍ഡയലോഗുകളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച സുരേഷ് ഗോപിക്ക് ഔഡിയുടെ വാഹനങ്ങളൊട് പ്രത്യേക സ്നേഹമാണ്. ഔഡി കുടുംബത്തിന്റെ ഭാഗമായിരുന്ന സുരേഷ് ഗോപിയുടെ വാഹന നിരയിലെ പുതു സാന്നിധ്യമാണ് ലക്ഷ്വറി എസ് യു വിയായ ക്യൂ 7. നേരത്തെ സ്വന്തമായുണ്ടായിരുന്നു ക്യൂ7 മാറ്റിയാണ് സുരേഷ് ഗോപി പുതിയത് സ്വന്തമാക്കിയത്. താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ക്യൂ7 സ്വന്തമാക്കിയ കാര്യം അറിയിച്ചത്. കൊച്ചിയിലെ ഔഡി ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ജാഗ്വർ, ബീറ്റിൽ, ക്യാരവാൻ തുടങ്ങി നിരവധി കാറുകൾ സ്വന്തമായുള്ള നടനാണ് സുരേഷ് ഗോപി.

suresh-gopi-A8 Suresh Gopi Launching New A8 L in Kerala

ക്യൂ 7

ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി.