Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം വിജയം, സംവിധായകന് എസ് യു വി സമ്മാനിച്ച് സൂര്യ

surya-gift-fortuner

സിങ്കം 3 വിജയം ആഘോഷിക്കാൻ സംവിധായകന് എസ് യു വി സമ്മാനിച്ച് തെന്നിന്ത്യൻ താരം സൂര്യ. ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്യൂണറാണ് താരം സംവിധായകൻ ഹരിക്ക് സമ്മാനമായി നൽകിയത്. സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ത്തന്നെ 20 കോടിയോളം ആഗോള ബോക്സ് ഓഫീസിൽ കലക്ഷൻ നേടിയിരുന്നു. കൂടാതെ ചിത്രം ആറുദിവസം കൊണ്ട് നൂറ് കോടി കളക്ഷൻ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക് പതിപ്പുകളുടെ കലക്ഷൻ പരിഗണിച്ചാണ് ചിത്രം നൂറുകോടിയിൽ എത്തിയിരിക്കുന്നത്.

toyota-fortuner-testdrive Toyota Fortuner

സൂര്യയുടെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായി സിങ്കം 3 മാറും എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് വിജയം ആഘോഷിക്കാനാണ് സംവിധായകൻ സൂര്യ ഏകദേശം 30 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ചത്.

ടൊയോട്ട ഫോർച്യൂണറിന്റെ പ്രത്യേകതകള്‍

Toyota Fortuner | Test Drive | Car Reviews, Malayalam | Fasttrack | Manorama Online

കഴിഞ്ഞ വർഷം അവസാനമാണ് ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്യൂണറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയത്. പ്രീമിയം എസ് യു വി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലുകളിലൊന്നായി ഫോർച്യൂണറിന്റെ പുതിയ പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് ഫോർച്യൂണർ നിർമിച്ചിരിക്കുന്നത്.‌ 

toyota-fortuner-testdrive-6 Toyota Fortuner

2.7 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ ഡീസൽ എൻജിനുകളാണ് പുതിയ ഫോർച്യൂണറിന് കരുത്തേകുന്നത്. 5200 ആർപിഎമ്മിൽ 164 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 245 എൻഎം ടോർക്കും നൽകുന്നുണ്ട് 2.7 ലീറ്റർ പെട്രോൾ എൻജിൻ. 2.8 ലീറ്റർ ഡീസൽ എൻജിൻ 3400 ആർപിഎമ്മിൽ 174.5 ബിഎച്ച്പി കരുത്തും 1600-2400 ആർപിഎമ്മിൽ 420 എൻഎം ടോർക്കും നൽകുന്നുണ്ട്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ ഇരുമോഡലുകളും ലഭ്യമാണ്.

Your Rating: