Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ടി വികളുമായി സുസുക്കി; വില 5.45 ലക്ഷം മുതൽ

suzuki-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾസിൽ നിന്നുള്ള ഓൾ ടെറെയ്ൻ വാഹന(എ ടി വി)ങ്ങൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ‘ഒസാർക് 250’, ‘ക്വാഡ്സ്പോർട് സെഡ് 400’ എന്നീ മോഡലുകളാണു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ് എം ഐ പി എൽ) വിൽപ്പനയ്ക്കെത്തിച്ചത്. ഡൽഹി ഷോറൂമിൽ യഥാക്രമം 5.45 ലക്ഷം രൂപയും 8.50 ലക്ഷം രൂപയുമാണ് ഈ എ ടി വികൾക്കു വില. ഓൾ ടെറെയ്ൻ വാഹന വിപണിയിൽ ഇന്ത്യയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണു സുസുക്കി രണ്ടു മോഡലുകൾ അവതരിപ്പിച്ചത്. ഇവയ്ക്കു ലഭിക്കുന്ന സ്വീകാര്യത വിലയിരുത്തിയാവും കമ്പനി കൂടുതൽ എ ടി വികൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുകയെന്നു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ മസയോഹി അറിയിച്ചു. ഈ മേഖലയിൽ കമ്പനിക്കുള്ള വൈദഗ്ധ്യവും മികവും വെളിവാക്കാൻ കൂടിയാണു വിദേശത്തു ജനപ്രിയമായ രണ്ട് എ ടി വികൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ozark-250 ഒസാർക് 250

ഉല്ലാസ യാത്രകൾ ഇഷ്ടപ്പെടുന്നവരെയും തുടക്കക്കാരെയും ലക്ഷ്യമിട്ടാണ് സുസുക്കിയിൽ നിന്നുള്ള എൻട്രി ലവൽ മോഡലായ ‘ഒസാർക് 250’ എത്തുന്നത്. 246 സി സി, സംഗിൾ സിലിണ്ടർ, എയർ കൂൾഡ്, എസ് ഒ എച്ച് സി എൻജിനാണ് എ ടി വിക്കു കരുത്തേകുന്നത്; അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാന്സ്മിഷൻ. മുന്നിൽ സ്വതന്ത്രമായ ഡബിൾ വിഷ്ബോൺ, കോയിൽ സ്പ്രിങ്, ഓയിൽ ഡാംപ്ഡ് യൂണിറ്റും പിന്നിൽ കോയിൽ സ്പ്രിങ് സഹിതമുള്ള സ്വിങ് ആമുമാണു സസ്പെൻഷൻ. മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്.

suzuki-quad-sportz400 ക്വാഡ്സ്പോർട് സെഡ് 400

സ്പോർട്ടി ഷാസിയും മികച്ച ടോർക്കുമുള്ള, പ്രകടനക്ഷമതയേറിയ എ ടി വിയാണു ‘ക്വാഡ്സ്പോർട് സെഡ് 400’. നാലു സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, 398 സി സി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിനാണ് ഈ എ ടി വിക്കു കരുത്തേകുന്നത്. ട്രാൻസ്മിഷനും സസ്പെൻഷനും മുൻ ബ്രേക്കുമൊക്കെ ‘ഒസാർക് 250’ മോഡലിനു സമാനമാണ്; എന്നാൽ പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കാണെന്ന വ്യത്യാസമുണ്ട്. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, പുണെ, കൊൽക്കത്ത, ജോധ്പൂർ, ഹൈദരബാദ് നഗരങ്ങളിലാണു സുസുക്കിയുടെ എ ടി വികൾ വിൽപ്പനയ്ക്കുണ്ടാവുക. ഘട്ടംഘട്ടമായി എ ടി വി വിപണനം രാജ്യവ്യാപകമാക്കാനും സുസുക്കിക്കു പദ്ധതിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.