Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു ജിപ്സിയുടെ രണ്ടാം തലമുറ‍

suzuki-gimny Suzuki Jimny

സുസുക്കിക്ക് രാജ്യാന്തര വിപണിയിലുള്ള ചെറു എസ് യു വിയാണ് ജിംനി. 1970 മുതൽ ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്കരിച്ച രൂപമാണ് ഇന്ത്യയിലെ ജിപ്സി. ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേയ്ക്ക് അങ്കത്തിനെത്തുന്നു. രാജ്യാന്തര വിപണിയിലെ നാലാം തലമുറ ജിംനി ഇന്ത്യയിലെ രണ്ടാം തലമുറ ജിപ്സിയായിട്ടാകും എത്തുക.

ഓണ്‍ ആക്കരുതേ ഹസാഡ് ലൈറ്റുകൾ‌

suzuki-gimny-1 Suzuki Jimny

സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിക്കായി ഇന്ത്യയിലായിരിക്കും വാഹനം നിർമിക്കുക. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍‌നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017 ൽ ആരംഭിക്കും. ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയിൽ നിർമിക്കുക. എന്നാൽ കമ്പനി ഇതുവരെ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡിം അടിക്കൂ, പ്ലീസ്

suzuki-jimny-2 Suzuki Jimny

ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970 ലാണ് ജപ്പാനീസ് വിപണിയിൽ ജിംനി എത്തിയത്. 1981 ൽ രണ്ടാം തലമുറയും 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങി. 1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക. തുടക്കത്തിൽ 1 ലീറ്റർ ബൂസ്റ്റർജെറ്റ്, 1.4 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എന്‍ജിനുകളുമായാണ് ജിംനി എത്തുക. ‍ഡീസൽ എൻജിൻ ഉണ്ടാകാൻ ഇടയില്ല എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. നാല് വീൽ ഡ്രൈവ് മോഡലുമായി ജിപ്സി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.  

Your Rating: