Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈനിലും ‘സ്വിഫ്റ്റ്’ ഹിറ്റ്; ‘പൾസറി’നും പ്രിയമേറെ

swift-deca-edition Swift Deca Edition

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജനപ്രീതിയിൽ മുന്നിൽ മാരുതി സുസുക്കി ‘സ്വിഫ്റ്റും’ ബജാജ് ഓട്ടോയുടെ ‘പൾസറും. ഓൺലൈൻ വാഹന വ്യാപാര മേഖലയിൽ നടത്തിയ പഠനത്തിലാണു ‘സ്വിഫ്റ്റി’ന്റെയും ‘പൾസറി’ന്റെയും സൈബർ ലോകത്തെ ജനപ്രിയത വ്യക്തമായത്.
കാറുകളിൽ ടൊയോട്ടയുടെ എം പി വിയായ ‘ഇന്നോവ’യും ഹോണ്ടയുടെ ഇടത്തരം സെഡാനായ ‘സിറ്റി’യുമാണ് ‘സ്വിഫ്റ്റി’നു പിന്നിലം ഇടംപിടിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഓൺലൈൻ രംഗത്തെ ജനപ്രീതിയിൽ ‘സ്വിഫ്റ്റ്’ ഒന്നാമതെത്തുന്നത്.

bajaj-pulsar-dual-tone-220-bike Pulsar 220

മോട്ടോർ സൈക്കിളുകളിൽ ‘പൾസർ’ കഴിഞ്ഞാൽ പിന്നെ ജനപ്രീതി ഹീറോ മോട്ടോ കോർപിന്റെ ‘പാഷൻ പ്രോ’യ്ക്കും ബജാജിന്റെ തന്നെ ‘ഡിസ്കവറി’നുമാണ്. സ്കൂട്ടറുകളിലാവട്ടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ‘ആക്ടീവ’യ്ക്കാണ് ഓൺലൈനിലും പ്രിയമേറെ. സുസുക്കിയുടെ ‘അക്സസും’ ഹോണ്ടയുടെ തന്നെ ‘ഏവിയേറ്ററു’മാണ് അടുത്ത സ്ഥാനങ്ങളിൽ.
 

Your Rating: