Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയുടെ എതിരാളി ടാറ്റ നെക്സോൺ

tata-nexon-unveiled-auto-ex Tata Nexon

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് ടാറ്റ പുറത്തിറക്കുന്ന ചെറു എസ് യു വി നെക്സോൺ ഈ വർഷം വിപണിയിലെത്തും. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ നെക്സോണിനെ പുറത്തിറക്കുമെന്നാണ് കമ്പനിയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ. നെക്സോണിനെ കൂടാതെ ക്യൂ 5 എന്ന കോഡ് നാമത്തിൽ ലാൻഡ് റോവർ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന പ്രീമിയം എസ് യു വിയും ടാറ്റ പുറത്തിറക്കും, എന്നാൽ പ്രീമിയം എസ് യു വി അടുത്ത വർഷം വിപണിയിലെത്തിക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്.

nexon Tata Nexon

ടാറ്റയുടെ നാലുമീറ്ററിൽ കുറവു നീളമുള്ള കോംപാക്റ്റ് എസ് യു വി മാരുതിയുടെ ജനപ്രിയ എസ് യു വി വിറ്റാര ബ്രെസയുമായാണ് മത്സരിക്കുക. ടാറ്റയുടെ എക്സ്1 പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോയിലും ക്രോസ് ഓവറായ ഹെക്സയിലും പിന്തുടർന്ന ഡിസൈൻ ഫിലോസഫി പ്രകാരമായിരിക്കും നെക്സോണും പുറത്തിറങ്ങുക. പുഷ് സ്റ്റാർട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇൻഫൊര്‍ടൈൻമെന്റ് സിസ്റ്റം, ഡേറ്റൈം റണ്ണിങ് ലൈറ്റുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാമ്പ് തുടങ്ങിയ ഫീച്ചറുകളുണ്ടാകും. പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മൂന്നു ഡ്രൈവ് മോ‍ഡുകളും നെക്സോണിലൂണ്ടാകും.

tata-nexon-unveiled-2 Tata Nexon

കഴിഞ്ഞ വർഷം നടന്ന ന്യൂ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച നെക്സോണിന്റെ പ്രൊഡക്ഷൻ‌ വേർഷനാണ് വിപണിയിലെത്തുക. ടാറ്റയുടെ തന്നെ ചെറു ഹാച്ചായ ടിയാഗോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സോൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. 2014 ൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിലാണ് നെക്സോൺ കൺസെപ്റ്റ് ടാറ്റ ആദ്യമായി പ്രദർശിപ്പിച്ചത്. 6.5 ലക്ഷം മുതൽ 10 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം, ബ്രെസയെ കൂടാതെ ഫോ‍ഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങളോടും മത്സരിക്കും.