Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലം: ടാറ്റയുടെ പരിശോധനാ ക്യാംപ് 15 മുതൽ

tata-Tiago

മഴക്കാലം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി സംഘിപ്പിക്കുന്ന സൗജന്യ വാഹന പരിശോധനാ ക്യാംപിന് 15നു തുടക്കമാവും. ഈ 21 വരെ തുടരുന്ന ക്യാംപിൽ യാത്രാവാഹനങ്ങളും യൂട്ടിലിറ്റി വാഹനങ്ങളുമാണു കമ്പനി പരിശോധിക്കുക; രാജ്യത്തെ 285 നഗരങ്ങളിലെ 533 വർക്ക്ഷോപ്പുകളും ക്യാംപിൽ പങ്കെടുക്കുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. മഴക്കാല ക്യാംപുകളിൽ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനു പുറമെ യഥാർഥ സ്പെയർ പാർട്സ് വിലയിലും ലേബർ ചാർജിലും 20% ഇളവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ അനുബന്ധ ഘടക നിർമാതാക്കളുടെ സഹകരണത്തോടെ അക്സസറി, ലൂബ്രിക്കന്റ് വിലയിലും മൂല്യ വർധിത സേവനങ്ങളിലും 10% കിഴിവും ക്യാംപിൽ ലഭ്യമാണ്. ഇവയ്ക്കു പുറമെ ടയറിനും ബാറ്ററിക്കും ആനുകൂല്യങ്ങൾ നിലവിലുണ്ട്. മഴക്കാലത്തു സുരക്ഷിത യാത്രയ്ക്കുള്ള മാർഗനിർദേശങ്ങളും ക്യാംപിൽ നൽകും.

സൗജന്യ ടോപ് വാഷ്, 40 പോയിന്റുള്ള സമഗ്ര വാഹന പരിശോധന, പഴയ ബാറ്ററി നൽകി പുതിയതു വാങ്ങുന്നവർക്ക് 1,000 രൂപ വരെ ഇളവ്, റോഡ് സൈഡ് അസിസ്റ്റൻസ് പോളിസിക്കു പ്രത്യേക ആനുകൂല്യം തുടങ്ങിയവയാണു ക്യാംപിലെ മറ്റു വാഗ്ദാനങ്ങൾ. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്യാംപിൽ പങ്കെടുപ്പിക്കുന്ന ഉപയോക്താക്കൾക്ക് അടുത്ത സർവീസ് വേളയിൽ ഇളവുകൾ പ്രതീക്ഷിക്കാം.തിരഞ്ഞെടുത്ത വർക്ഷോപ്പുകളിൽ പുതുതലമുറ മോഡലുകളായ ‘ടിയാഗൊ’, ‘സെസ്റ്റ്’, ‘ബോൾട്ട്’ എന്നിവയുടെ ടെസ്റ്റ് ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. പഴയതു മാറ്റി പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഉടനടി വായ്പ സൗകര്യം, പലിശ ഇളവ് തുടങ്ങിയവും ലഭ്യമാക്കിയിട്ടുണ്ടെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

വാഹന ഉടമകളുടെ പ്രത്യേക ആവശ്യം മുൻനിർത്തിയാണു മഴക്കാലം പ്രമാണിച്ചു സൗജന്യമായി വിശദ വാഹന പരിശോധന സംഘടിപ്പിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് കസ്റ്റമർ സപ്പോർട്ട് മേധാവി ദിനേഷ് ഭാസിൻ അറിയിച്ചു. ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചു ഭാവിയിലും ഇത്തരം വിവിധ നടപടികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Your Rating: