Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കയിൽ വമ്പൻ വാണിജ്യവാഹന ഷോറൂമുമായി ടാറ്റ

INDIA-AUTO-TATA-HEALTH-FILES

വാണിജ്യവാഹന വിൽപ്പനയ്ക്കായി പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ശ്രീലങ്കയിൽ ഏറ്റവും വലിയ ഡീലർഷിപ് തുറന്നു. പങ്കാളിയായ ഡീസൽ ആൻഡ് മോട്ടോർ എൻജിനീയറിങ്ങു(ഡിമൊ)മായി സഹകരിച്ചാണു കമ്പനി കുറുങ്ങേല ജില്ലയിൽ രാജ്യത്തെ ഏറ്റവും വലിയ വിൽപ്പന, വിൽപ്പനാന്തര സേവന, സ്പെയർ പാർട്സ് വിൽപ്പന കേന്ദ്രം(ത്രീ എസ്) ആരംഭിച്ചത്. അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കു പ്രത്യേക ബേ, വാഷിങ് റാംപ്, ക്വിക് സർവീസ്, രണ്ടു പോസ്റ്റ് ഹോയിസ്റ്റ്, ഇൻസ്പെക്ഷൻ പിറ്റ് എന്നിവയൊക്കെ പുതിയ ഡീലർഷിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ വാണിജ്യവാഹന ബ്രാൻഡെന്ന നിലയിൽ ഈ വിപണിയിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റർ ബുട്ഷെക് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഡീലർഷിപ്പിന്റെ ഉദ്ഘാടനവും ഈ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്. ഭാവിയിലേക്കുള്ള സന്നദ്ധത കൂടി വ്യക്തമാക്കാനാണു പുതിയ അത്യാധുനിക വാഹന വിൽപ്പന ശാല തുറന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സുപ്രധാന വിപണിയായ ശ്രീലങ്കയിൽ പുതിയ മോഡലുകളും സേവനങ്ങളും അവതരിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിഭാഗം രാജ്യാന്തര ബിസിനസ് മേധാവി രുദ്രരൂപ് മൈത്ര അഭിപ്രായപ്പെട്ടു.

പുത്തൻ ഉൽപന്നങ്ങൾക്കൊപ്പം സമാനതകളില്ലാത്ത വിൽപ്പന, വിൽപ്പനാന്തര സേവന, സ്പെയർപാർട്സ് വിൽപ്പന അനുഭവവും ഉറപ്പാക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.
അൻപത്തി അഞ്ചോളം വർഷമായി ടാറ്റ മോട്ടോഴ്സുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ‘ഡിമൊ’ ചെയർമാൻ രഞ്ജിത് പണ്ഡിതഗെയുടെ പ്രതികരണം. വിശ്വാസവും സുതാര്യതയും ആധാരമാക്കി ഉപഭോക്തൃ കേന്ദ്രീകൃതമായാണു സഖ്യത്തിന്റെ പ്രവർത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Your Rating: