Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സിന്റെ മെഗാ സർവീസ് ക്യാംപ് 20 മുതൽ

tata-kite-logo

യാത്രാവാഹന ഉടമകൾക്കായി ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി സൗജന്യ വാഹന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ 20 മുതൽ 26 വരെ നടത്തുന്ന മെഗാ സർവീസ് ക്യാംപിൽ യാത്രാവാഹനങ്ങളും യൂട്ടിലിറ്റി വാഹനങ്ങളുമാണു പരിശോധിക്കുക; രാജ്യത്തെ 287 നഗരങ്ങളിലെ ഡീലർഷിപ്പുകളിലും അംഗീകൃത സർവീസ് സെന്ററുകളിലു(ടി എസ് എ സി)മായാണു ക്യാംപ് സംഘടിപ്പിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് തിരഞ്ഞെടുത്ത പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും ടാറ്റ മോട്ടോഴ്സ് പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ രാജ്യവ്യാപകമായി ആയിരത്തോളം കേന്ദ്രങ്ങളിൽ പരിശോധനാ ക്യാംപിന്റെ സൗകര്യം ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.

Tata Zest ടാറ്റ സെസ്റ്റ്

ഈ ക്യാംപുകളിൽ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനു പുറമെ പതിനാറിലേറെ അനുബന്ധ ഘടക നിർമാതാക്കളുടെ സഹകരണത്തോടെ സഹകരണത്തോടെ അക്സസറികൾക്ക് 10% വരെ വിലക്കിഴിവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മൂല്യവർധിത സേവനങ്ങളുടെയും ഓയിൽ — ലൂബ്രിക്കന്റ് വിലയിലുമൊക്കെ ഈ ഇളവ് ലഭ്യമാവും. ക്യാംപിലെത്തുന്ന വാഹനങ്ങൾക്ക് സൗജന്യ ടോപ് വാഷിനൊപ്പം യഥാർഥ സ്പെയർ പാർട്സ് വിലയിലും ലേബർ ചാർജിലും 20% ഇളവാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.

ഇതിനു പുറമെ വാല്യൂ കെയർ(ഗോൾഡ് എ എം സി) പദ്ധതിക്ക് 699 ഇളവ്, എക്സ്റ്റൻഡഡ് വാറന്റി റീട്ടെയ്ൽ പോളിസിയിൽ 1,000 രൂപ ഇളവ്, പുത്തൻ ബാറ്ററിക്ക് 1,000 രൂപ വിലക്കിഴിവ് എന്നിവയും ക്യാംപിൽ ലഭ്യമാണ്. പഴയ കാർ മാറ്റി ടാറ്റ മോട്ടോഴ്സിന്റെ കാർ വാങ്ങുമ്പോൾ പ്രത്യേക എക്സ്ചേഞ്ച് ബോണസും റോഡ്സൈഡ് അസിസ്റ്റൻസ് റീട്ടെയ്ൽ പോളിസിയിലും ഇൻഷുറൻസ് പോളിസി പുതുക്കലിനുമൊക്കെ പ്രത്യേക ആനുകൂല്യവും ക്യാംപിൽ പ്രതീക്ഷിക്കാമെന്നു കമ്പനി അറിയിച്ചു.

Tata Bolt ടാറ്റ ബോൾട്ട്

പരിവർത്തനത്തിന്റെ പാതയിലൂടെ മുന്നേറുന്ന ടാറ്റ മോട്ടോഴ്സ് ഇടപാടുകാർക്ക് മികച്ച സേവനം ഉറപ്പാക്കാനാണു ക്യാംപ് സംഘടിപ്പിക്കുന്നതെന്നു കമ്പനി പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് വിശദീകരിച്ചു. കമ്പനി നടത്തുന്ന ഇത്തരം ശ്രമങ്ങൾ ഇടപാടുകാർ അംഗീകരിക്കുന്നതിനാലാണ് ജെ ഡി പവർ കസ്റ്റമർ സർവീസ് ഇൻഡക്സ് 2015ൽ ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനത്തെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കൊല്ലം ടാറ്റ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് വാഹന പരിശോധനാ ക്യാംപിനാണ് 20നു തുടക്കമാവുന്നത്. കഴിഞ്ഞ ജൂലൈ 28 മുതൽ ഓഗസ്റ്റ് രണ്ടു വരെയായിരുന്നു മഴക്കാലം പ്രമാണിച്ചു കമ്പനി സംഘടിപ്പിച്ച രണ്ടാം ഘട്ട സൗജന്യ വാഹന പരിശോധന. ഇത്തരം ക്യാംപുകളിലൂടെ ഇതുവരെ 2.25 ലക്ഷത്തോളം വാഹനങ്ങൾ പരിശോധിച്ചെന്നാണു ടാറ്റ മോട്ടോഴ്സിന്റെ കണക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.