Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലം: ടാറ്റയുടെ രണ്ടാം ഘട്ട ക്യാംപ് 28 മുതൽ

Monsoon Check-Up Camp

മഴക്കാലം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി സൗജന്യ വാഹന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ 28 മുതൽ ഓഗസ്റ്റ് രണ്ടു വരെ തുടരുന്ന ക്യാംപിൽ യാത്രാവാഹനങ്ങളും യൂട്ടിലിറ്റി വാഹനങ്ങളുമാണു പരിശോധിക്കുക; രാജ്യത്തെ 293 നഗരങ്ങളിലെ 585 വർക്ക്ഷോപ്പുകളിലും ക്യാംപ് സംഘടിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

മഴക്കാല ക്യാംപുകളിൽ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനു പുറമെ യഥാർഥ സ്പെയർ പാർട്സ് വിലയിലും ലേബർ ചാർജിലും 20% ഇളവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ അനുബന്ധ ഘടക നിർമാതാക്കളുടെ സഹകരണത്തോടെ അക്സസറി, ലൂബ്രിക്കന്റ് വിലയിലും മൂല്യ വർധിത സേവനങ്ങളിലും 10% കിഴിവും ക്യാംപിൽ ലഭിക്കും.

മഴക്കാലം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ ക്യാംപിൽ ടയറുകൾക്കും ബാറ്ററിക്കുമൊക്കെ പ്രത്യേക ആനുകൂല്യം വാഗ്ദാനമുണ്ട്. മഴക്കാലത്തു സുരക്ഷിതമായി വാഹനം ഓടിക്കാനുള്ള മാർഗനിർദേശവും ക്യാംപിൽ നൽകും. മഴക്കാലത്തു വാഹനം സുരക്ഷിതമായി സൂക്ഷിക്കാനുള്ള മാർഗങ്ങളും കമ്പനി ഉപദേശിക്കും. സൗജന്യ ടോപ് വാഷ്, പരിശോധന, ബൈബാക്ക് അടക്കം 1,000 രൂപ വിലക്കിഴിവോടെ പുതിയ ബാറ്ററി, റോഡ് സൈഡ് അസിസ്റ്റൻസ് പോളിസിക്ക് പ്രീമിയം ഇളവ് തുടങ്ങിയവയും വാഗ്ദാനമുണ്ട്.

ആദ്യ മെഗാ സർവീസ് ക്യാംപ് വൻവിജയമായതിന്റെ ആഹ്ലാദസൂചകമായാണ് രണ്ടാം ഘട്ട മഴക്കാല വാഹന പരിശോധനാക്യാംപ് സംഘടിപ്പിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചു. ഉപയോക്താക്കളെ സന്തുഷ്ടരാക്കുന്നതിൽ വിൽപ്പനാന്തര സേവനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.