Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ചെറു എസ് യു വി നെക്സോൺ ഉടൻ

nexon Nexon

ടാറ്റയുടെ നാലുമീറ്ററിൽ കുറവ് നീളമുള്ള കോംപാക്റ്റ് എസ് യു വി നെക്സോൺ ഉടൻ വിപണിയിൽ. കഴിഞ്ഞ വർഷം നടന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച നെക്സണിന്റെ പ്രോഡക്ഷൻ‌ വേർഷനാണ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുക. മഹീന്ദ്ര കെയുവി 100, മാരുതി ഇഗ്നിസ് തുടങ്ങിയ ചെറു എസ് യു വി കളോടാകും വാഹനം മത്സരിക്കുക.

ടാറ്റയുടെ പുതിയ ഡിസൈൻ ഫിലോസഫി പ്രകാരം തയ്യാറാക്കിയിരിക്കുന്ന വാഹനത്തിൽ പുഷ് സ്റ്റാർട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇൻഫൊര്‍ടൈൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുണ്ടാകും. പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മൂന്നു ഡ്രൈവ് മോ‍ഡുകളും നെക്സോണിലൂണ്ടാകും.

ടാറ്റയുടെ തന്നെ ചെറു ഹാച്ചായ ടിയാഗോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. 2014 ൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിലാണ് നെക്സോൺ കൺസെപ്റ്റിന്റെ ടാറ്റ ആദ്യമായി പ്രദർശിപ്പിച്ചത്.