Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിയാഗോ ഓട്ടമാറ്റിക്കാകുന്നു

zica-4

ചെറുകാർ വിപണിയിൽ മികച്ച പ്രതികരണം ലഭിച്ച ടാറ്റ ടിയാഗോയുടെ എഎംടി വകഭേദം എത്തുന്നു. പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളിൽ 22000 ബുക്കിങ്ങുകൾ ലഭിച്ച ടിയാഗോയുടെ വിൽപന എഎംടി വകഭേദമെത്തുന്നതോടെ ഇനിയും വർധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

zica-interior

മാരുതി സുസുക്കി സെലേറിയോയുമായി നേരിട്ടൊരു മത്സരത്തിനാണ് എഎംടി വകഭേദത്തെ പുറത്തിറക്കുന്നതിലൂടെ ടാറ്റ തയ്യാറെടുക്കുന്നത്. ടാറ്റയുടെ കോംപാക്റ്റ് സെഡാൻ സെസ്റ്റ്, ഹാച്ച്ബാക്ക് ബോൾട്ട്, നാനോ തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അതേ എഎംടി ഗിയർബോക്സ് തന്നെയാണ് ടിയാഗോയിലും ഘടിപ്പിക്കുക.

Tata Tiago Test Drive Report and Review | Manorama Online

മികച്ച സൗകര്യങ്ങള്‍ക്കും സംവിധാനങ്ങൾക്കും പുറമെ ആകർഷകമായ വിലയും കൊണ്ടാണ് ടിയാഗോ വിപണിയിൽ നേട്ടം കൈവരിച്ചത്. ഹ്യൂണ്ടേയ് ‘ഐ 10’, മാരുതി സുസുക്കി ‘സെലേറിയൊ’, ഷെവർലെ ‘ബീറ്റ്’ തുടങ്ങിയവരോടാണ് ഇന്ത്യൻ വിപണിയിൽ ‘ടിയാഗൊ’യുടെ പ്രധാന മത്സരം. 1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിനും പുതുതായി വികസിപ്പിച്ച 1.05 ലീറ്റർ റെവോടോർക് ഡീസൽ എൻജിനുമായിട്ടായിരുന്നു ടിയാഗോയുടെ അരങ്ങേറ്റം.  

Your Rating: