Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയുടെ എതിരാളി നെക്സോൺ ജനീവയിൽ, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

nexon Nexon

കോംപാക്റ്റ് എസ് യു വിയായ നെക്സോണിനെയും കോംപാക്ട് സെഡാന്റെ ടിഗോറിനേയും കമ്പനി ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. ഇരുവാഹനങ്ങളും ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ നാലുമീറ്ററിൽ കുറവു നീളമുള്ള കോംപാക്റ്റ് എസ് യു വി, നെക്സോൺ മാരുതിയുടെ ജനപ്രിയ എസ് യു വി വിറ്റാര ബ്രെസയുമായാണ് മത്സരിക്കുക. ടാറ്റയുടെ എക്സ്1 പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോയിലും ക്രോസ് ഓവറായ ഹെക്സയിലും പിന്തുടർന്ന ഡിസൈൻ ഫിലോസഫി പ്രകാരമായിരിക്കും നെക്സോണും പുറത്തിറങ്ങുക.

tigor-1 Tigor

ടാറ്റയുടെ തന്നെ ചെറു ഹാച്ചായ ടിയാഗോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സോൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. 2014 ൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിലാണ് നെക്സോൺ കൺസെപ്റ്റ് ടാറ്റ ആദ്യമായി പ്രദർശിപ്പിച്ചത്. 6.5 ലക്ഷം മുതൽ 10 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം, ബ്രെസയെ കൂടാതെ ഫോ‍ഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങളോടും മത്സരിക്കും.

tigor Tigor

കൈറ്റ് 5 എന്ന കോഡു നാമത്തിൽ വികസിപ്പിച്ച കാർ കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ചെറു ഹാച്ച്ബാക്കായ ടിയാഗൊയുടെ പ്ലാറ്റ്ഫോമാണ് ടിഗോറും വികസിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) സംവിധാനം തുടങ്ങിയവയും കാറിലുണ്ടാവും. ടിയാഗൊയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ, 1.05 ലീറ്റർ റെവൊടോർക്ക് ഡീസൽ എൻജിനുകളാവും കാറിനു കരുത്തേകുക; പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 69 ബിഎച്ച്പിയും ടോര്‍ക്ക് 140 എന്‍എമ്മുമാണ്. വില 5 ലക്ഷം മുതല്‍ ആരംഭിക്കും.