Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിവെറ്റ്’, ‘അഡോർ’, ‘ടിയാഗൊ’... ഏതാവും പുതിയ ‘സിക്ക’?

Zica Tata Zica

പുത്തൻ ഹാച്ച്ബാക്കായ ‘സിക്ക’യ്ക്കു പുതിയ പേരു കണ്ടെത്താൻ ടാറ്റ മോട്ടോഴ്സ് സംഘടിപ്പിച്ച മത്സരത്തിന് ഉജ്വല പ്രതികരണം. അന്തിമ പട്ടികയിലേക്ക് മൂന്നു പേരുകളാണ് കമ്പനി തിരഞ്ഞെടുത്തത്: ‘സിവെറ്റ്’, ‘അഡോർ’, ‘ടിയാഗൊ’. ‘സിക്ക’യ്ക്കു പുതിയ പേരു നിർദേശിക്കാൻ ലോകമെങ്ങുമുള്ള വാഹന പ്രേമികൾക്കും ആരാധകർക്കും ടാറ്റ മോട്ടോഴ്സ് അവസരം നൽകിയിരുന്നു. സോഷ്യൽ മീഡിയ ചാനലുകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിലാണു കമ്പനി പേരുകൾ ക്ഷണിച്ചത്. ഈ മാസം ആദ്യ വാരം നടത്തിയ മത്സരത്തിൽ ‘സിക്ക’യ്ക്കുള്ള പുത്തൻ പേരുകളുമായി മുപ്പത്തി ഏഴായിരത്തിലേറെ എൻട്രികളാണു ലഭിച്ചതെന്നു കമ്പനി വെളിപ്പെടുത്തി. ‘ഫന്റാസ്റ്റികൊ നെയിം ഹണ്ടി’ൽ 48 ലക്ഷത്തോളം പേർ പങ്കാളികളായെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം; 12 ലക്ഷത്തിലേറെ പേരാണു വിഡിയോ കണ്ടത്. ഇവരിൽ നിന്നു ലഭിച്ച മുപ്പത്തി ഏഴായിരത്തിലേറെ പേരുകളിൽ നിന്നുള്ള മൂന്നെണ്ണമാണ് ഇപ്പോൾ അന്തിമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

zica-interior Tata Zica

‘സിക്ക’യുടെ പുതിയ പേരിനുള്ള വോട്ടെടുപ്പിനും തുടക്കമായിട്ടുണ്ട്. ‘സിവെറ്റ്’, ‘അഡോർ’, ‘ടിയാഗൊ’ എന്നിവയിൽ നിന്ന് ഏറ്റവുമധികം വോട്ട് നേടുന്ന പേരിലാവും ‘സിക്ക’ ഭാവിയിൽ അറിയപ്പെടുക. തിരഞ്ഞെടുക്കുന്ന പേര് നിർദേശിക്കുന്ന ആൾ ഇന്ത്യക്കാരനെങ്കിൽ പുത്തനൊരു കാർ തന്നെയാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന സമ്മാനം. വിദേശത്തു നിന്നുള്ള നിർദേശമാണു സ്വീകരിക്കപ്പെടുന്നതെങ്കിൽ കാറിന്റെ തുല്യ തുക നേടാൻ അവസരമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, എസ് എം എസ്, വാട്ട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ, മൊബൈൽ പ്ലാറ്റ്ഫോമുകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിലാണു കമ്പനി പുതിയ പേരുകൾ സ്വീകരിച്ചത്. ‘സിപ്പി കാർ’ എന്നതിന്റെ ചുരുക്കെഴുത്തായാണു കഴിഞ്ഞ നവംബറിൽ ടാറ്റ മോട്ടോഴ്സ് പുതിയ കാറിനു ‘സിക്ക’ എന്നു പേരിട്ടത്.

zica-4 Tata Zica

എന്നാൽ ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിച്ച് ദക്ഷിണ അമേരിക്കയിൽ പകർച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ടാറ്റ മോട്ടോഴ്സ് പ്രതിസന്ധിയിലായി. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കു തയാറാവുന്ന ഹാച്ച്ബാക്കിന്റെ പേരു മാറ്റാൻടാറ്റ മോട്ടോഴ്സ് തീരുമാനിക്കുകയായിരുന്നു.വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ച ‘സിക’ വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്ന ജനതയോടുള്ള ഐക്യദാർഢ്യമായാണു പുതിയ കാറിന്റെ പേരു മാറ്റുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു.

Your Rating: