Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

86 കോടിയുടെ ഫെറാരികൾ വിൽപ്പനയ്ക്ക്

tony-shooshani-collection-mm-1

ഫെറാരിയുടെ ലോകം കൊതിക്കുന്ന ക്ലാസിക് കാറുകൾ സ്വന്തമായുള്ള കോടീശ്വരനാണ്‌ അമേരിക്കകാരനായ ടോണി ഷൂഷനി. ഫെറാരിയുടെ കാറുകളോട് പ്രത്യേക മമതയുള്ള ടോണി തന്റെ 13 ദശലക്ഷം ഡോളറിന്റെ (ഏകദേശം 86 കോടി രൂപ) ഫെറാരി കാർ ശേഖരം വിൽക്കാൻ ഒരുങ്ങുന്നു. അടുത്ത മാസം 29നും 30 നുമായി ഗുഡിങ് ആന്റ് കമ്പനി നടത്തുന്ന ലേലത്തിലാണ് ടോണി തന്റെ കാറുകൾ വിൽക്കുന്നത്. താൻ സൂക്ഷിക്കുന്ന എട്ട് ഫെറാരികൾ മാത്രമേ ടോണി ലേലത്തിൽ വിൽക്കുന്നുള്ളു.

1960-ferrari-250-gt-series-ii-cabriolet-0064-bh-1 1960 ferrari 250 GT Series ii cabriolet

2.4 ദശലക്ഷം മുതൽ 2.8 ദശലക്ഷം ഡോളർ വരെ വിലയുള്ള ഫെറാരി എൻസോ, 2.5 ദശലക്ഷം മുതൽ 2.9 ദശലക്ഷം രൂപവരെ വിലയുള്ള എഫ് 50, 1.3-1.6 ദശലക്ഷം ഡോളർ വിലയുള്ള എഫ് 40, 1960-കളിൽ പുറത്തിറങ്ങിയ 250 ജിടി (2.2-2.5 ദശലക്ഷം ഡോളർ) 250 ജിടി സീരീസ് 2 കാബ്രയോള (2-2.3 ദശലക്ഷം), ദിനോ 206 ജിടി, 512 ബിബിഐസ 328 ജിടിഎസ് എന്നിവയാണ് വിൽപ്പനയ്ക്കുള്ള ഫെറാരികൾ.

1995-ferrari-f50-2658-mm-1 1995 Ferrari F50

ഫെറാരികൾ മാത്രം കളക്ട് ചെയ്യുന്ന വാഹന പ്രേമിയായ ടോണി ഷൂഷനിന്റെ ശേഖരത്തിൽ ഒരു ലാഫെറാരിയും, പിനിൻഫരീന സെർജിയോയുമെല്ലാമുണ്ടെങ്കിലും അവ രണ്ടും ലേലത്തിൽ വെയ്ക്കുന്നില്ല. ലോകത്തിലെ നിലവിലുള്ള ആറു പിനിൻഫെരീന സെർജിയോകളിലൊന്നാണ് ടോണിയുടെ കൈവശമുള്ളത്. ചരിത്രപരമായ പല പ്രത്യേകതകളുമുള്ള ഈ ഫെറാരിയുടെ സൂക്ഷിപ്പുകാരൻ മാത്രമാണ് താനെന്നാണ് ടോണി ലേലത്തിന്റെ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.