Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഗ രാജാക്കന്മാർ

Bugatti Veyron Super Sport Bugatti Veyron Super Sport

വേഗതയിലെ ചാമ്പ്യൻ പട്ടം കൈക്കലാക്കാനുള്ള ശ്രമത്തിലാണ് സുപ്പർ കാറുകളിൽ പലതും. ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ എന്ന റിക്കോർഡ് സുപ്പർകാറുകൾ പലവട്ടമാണ് തിരുത്തിക്കുറിച്ചിട്ടുള്ളത്. നിലവിൽ ലോകത്തിൽ ഏറ്റവും വേഗതയുള്ള അഞ്ച് സൂപ്പർ സ്‌പോർട്ട്‌സ് കാറുകൾ ഏതെന്ന് നോക്കാം.

Bugatti Veyron Super Sport Bugatti Veyron Super Sport

1. ബുഗാട്ടി വെയ്‌റോൺ സൂപ്പർ സ്‌പോർട്ട്‌സ്

ലോകത്തിലെ ഏറ്റവും വേഗതയിറിയ പ്രൊഡക്ഷൻ കാർ എന്ന റിക്കോർഡ് ബുഗാട്ടി വെയ്‌റോണിന് സ്വന്തമായിട്ട് വർഷങ്ങളായി. മണിക്കൂറിൽ 431.075 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് പഴയ വേഗതയുടെ കണക്കുകൾ ബുഗാട്ടി റിക്കാർഡ് പുസ്തകത്തിൽ ഒതുക്കിയിത് 2010ലാണ്. കണ്ണു ചിമ്മുന്ന സമയം കൊണ്ട് വെയ്‌റോൺ കിലോമീറ്ററുകൾ താണ്ടും. 1,184 ബിഎച്ച്പിയാണ് സൂപ്പർ സ്‌പോർട്ടിന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിമി വേഗതയിലെത്താൻ വെറും 2.2 സെക്കന്റും പൂജ്യത്തിൽ നിന്ന് 300 കിമി വേഗതയിലെത്താൻ 14.6 സെക്കന്റും മാത്രം മതി വെയ്‌റോണിന്.

Hennessey Venom GT Hennessey Venom GT

2. ഹെന്നസി വെനോം ജിടി

കഴിഞ്ഞ വർഷം ഫ്‌ളോറിഡയിലെ നാസയുടെ റൺവേയിൽ 270 മൈൽ ( 435 കീമി) വേഗതയിൽ സഞ്ചരിച്ചാണ് വെനോം ബുഗാട്ടിയുടെ റിക്കാർഡ് പഴങ്കഥയാക്കി മാറ്റിയെങ്കിലും. ഗിന്നസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെ നടത്തിയ സ്പീഡ് ടെസ്റ്റായതിനാൽ ഗിന്നസ് റിക്കൊർഡ് പ്രകാരം ബുഗാട്ടി വെയ്‌റോൺ തന്നെയാണ് വേഗതയുള്ള കാർ. ഹെന്നസി വെനോം ജീടി എന്ന ഈ സൂപ്പർഫാസ്റ്റ് കാർ ലോട്ടസിന്റെ സൂപ്പർകാറിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത പെർഫോമൻസ് മോഡിഫിക്കേഷൻ കമ്പനിയായ ഹെൻന്നസി പെർഫോമൻസ് എഞ്ചിനിയറിങ്ങാണ് കാറിന്റെ നിർമ്മാതാക്കൾ. 7.0 ലിറ്റർ ടർബോ ചാർജ്ഡ് വി 8 എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 300 കീമി വേഗത കൈവരിക്കാൻ വെനോമിന് 13.63 സെക്കന്റ് മാത്രം മതി. 

Koenigsegg Agera R Koenigsegg Agera R

3. കൊണിങ്‌സേഗ് അഗേര ആർ

വേഗമേറിയ കാറുകൾ നിർമ്മിക്കുന്നതിൽ പ്രധാനിയാണ് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ കൊണിങ്‌സേഗ്. ബുഗാട്ടി വെയ്‌റോൺ അഗേരയുടെ സ്പീഡ് റെക്കോർഡ് തകർത്താണ് മുന്നേറിയത്. 2.8 സെക്കന്റുകൊണ്ട് 100 കീമി വേഗതയും 8.9 സെക്കന്റ് കൊണ്ട് 200 കീമിവേഗതയും 14.53 സെക്കന്റ് കൊണ്ട് 300 കീമി വേഗതയും കൈവരിക്കാൻ ശേഷിയുള്ള കാറാണ് അഗേര ആർ.  ഈ വമ്പന്റെ ടോപ് സ്പീഡ് 420 കിമി ആണ്. 7 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ആണ് ഇതിനുള്ളത്. 5 ലിറ്റർ ട്വിൻ ടെർബോചാർജ്ഡ് വി 8 എഞ്ചിന് 6900 ആർപിഎമ്മിൽ 1099 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കും. 4000 ആർപിഎമ്മിൽ 1100 എൻഎമ്മാണ് അഗേര ആറിന്റെ കൂടിയ ടോർക്ക്. 

SSC Ultimate Aero SSC Ultimate Aero

4. എസ് എസ് സി അൾട്ട്‌മേറ്റ് എയ്‌റോ

2005 ൽ ബുഗാട്ടി വെയ്‌റോൺ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ എന്ന റിക്കോർഡ് തകർത്തുകൊണ്ടാണ് 2007 ൽ അൾട്ടിമേറ്റ് എയ്‌റോ വരവറിയിച്ചത്. 2010 ൽ വെയ്‌റോൺ സൂപ്പർസ്‌പോർട്‌സിലൂടെ റെക്കോർഡ് തിരിച്ചു പിടിച്ചെങ്കിലും ഇന്നും വേഗതയുടെ രാജാവ് എന്ന സ്ഥാന മോഹി തന്നെയാണ് എയ്‌റോ. 6345 സിസി കപ്പാസിറ്റിയുടെ ട്വിൻ ടർബോ ചാർജ്ഡ് എഞ്ചിനാണ് എയ്‌റോയിൽ. 6950 ആർപിഎമ്മിൽ 1183 ബിഎച്ച്പി കരുത്തും 6150 ആർപിഎമ്മിൽ 1483 എൻഎം ടോർക്കും എയ്‌റോ നൽകുന്നുണ്ട്. 

Saleen S7 Twin Turbo Saleen S7 Twin Turbo

5. സലീൻ എസ് 7 ട്വിൻ ടർബോ

2005 ലാണ് പുറത്തിറങ്ങിയ ടർബോ ചാർജ്ഡ് വേർഷൻ സലീൻ എസ് 7 ടർബോ വേഗതയുടെ കാര്യത്തിൽ എസ് 7 കടത്തിവെട്ടും. 750 കുതിരശക്തിയുള്ള വി എട്ട് ട്വിൻടർബോ എൻജിൻ നിർമ്മിച്ചിരിക്കുന്നത് പൂർണമായും അലൂമിനിയത്തിലാണ്, വെറും 2.8 സെക്കൻഡ് കൊണ്ട് 97 കിലോമീറ്റർ വേഗതയും 5.9 സെക്കന്റുകൊണ്ട് 161 കീമി വേഗതയും 27 സെക്കന്റുകൊണ്ട് 322 കീമി വേഗതയും കൈവരിക്കും സലീൻ എസ് 7. പരമാവധി വേഗത മണിക്കൂറിൽ 399 കിലോമീറ്റർ ആണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.