Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോ വീണ്ടും ഒന്നാമത്

sale-stars

ഡിസംബറിലെ മാധ്യം മറികടന്ന് വാഹന വിപണി മുന്നേറിയ മാസമാണ് ജനുവരി. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറായ മാരുതി സുസുക്കി ഓൾട്ടോ തന്നെയാണ് ജനുവരിയിലും ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി ഓൾട്ടോ

Maruti Suzuki Alto K10 Alto K10

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറാണ് മാരുതി ഓൾട്ടോ. പുറത്തിറങ്ങി കുറച്ചുനാൾക്കുള്ളിൽ തന്നെ ഒന്നാം സ്ഥാനത്തെതിയ കാറാണ് ഓൾട്ടോ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓൾട്ടോയുടെ വിൽപ്പനയ്ക്ക് ഇടിവുണ്ടെങ്കിലും ഒന്നാം സ്ഥാനം ഓൾട്ടോയ്ക്ക് തന്നെ. 21462 ഓൾട്ടോകളാണ് ജനുവരിയിൽ ഇന്ത്യയിലാകെമാനം വിറ്റത്. 2015 ഡിസംബറെ അപേക്ഷിച്ച് 5 ശതമാനം വിൽപ്പനകുറവാണ് ഓൾട്ടോയ്ക്ക് ലഭിച്ചത്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

Maruti Suzuki Swift Dzire Swift Dezire

കോപാക്റ്റ് സെഡാൻ സെഗ്മെന്റിലെ മികച്ച കാറുകളിലൊന്ന് എന്ന കരുത്തിലാണ് ഡിസയർ രണ്ടാം സ്ഥാനത്തെത്തിയത്. ഭംഗിയും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 17857 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം ജനുവരിയിൽ വിറ്റത്. കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ച് 4. 7 ശതമാനം വിൽപ്പനയാണ് ഡിസയറിന് ലഭിച്ചത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

swift-new Swift

ജനുവരി മാസത്തെ വിൽപ്പനയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സ്ഥാനം ഉയർത്തി മൂന്നാം സ്ഥാനത്തെത്തി. ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ് സ്വിഫ്റ്റിന്റെ കരുത്ത് സ്റ്റൈലും മൈലേജും തന്നെയാണ്. സിഫ്റ്റിന്റെ സെഗ്‌മെന്റിലേയ്ക്ക് മറ്റു പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് മാരുതി സ്വിഫ്റ്റ്. 14057 സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം നവംബറിൽ വിറ്റത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് 3.4 ശതമാനം വിൽപ്പന കുറവ്.

മാരുതി സുസുക്കി വാഗൺ ആർ

wagon-r-1 WagonR

ഡിസംബറിൽ മൂന്നാം സ്ഥാനത്തായിരുന്ന വാഗൺ ആർ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തെത്തിയിരിക്കുന്നു. 1999 ൽ പുറത്തിറങ്ങിയ വാഗൺ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 12744 വാഗൺ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്. 2015 ഡിസംബറിനെ അപേക്ഷിച്ച് 13 ശതമാനം വിൽപ്പന കുറവ്.

ഹ്യുണ്ടേയ് ഐ10 ഗ്രാന്റ്

grand i10 Grand i10

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലേയ്ക്ക് പ്രീമിയം ഫീച്ചറുകളുമായി എത്തിയ കാറാണ് ഹ്യുണ്ടേയ് ഐ10 ഗ്രാന്റ്. 2013 ൽ ഇന്ത്യൻ വിപണിയിലെത്തിയ കാറിന് തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനുവരിയിലെ വിൽപ്പനയിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ഗ്രാന്‍ഡിന്റെ 9934 യൂണിറ്റ് ഇന്ത്യയിലാകെമാനം വിറ്റത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 22.1 ശതമാനം വിൽപ്പന കുറവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.