Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ വർഷത്തെ വിൽപ്പനയിലെ താരങ്ങൾ

top-selling-cars

ഇന്ത്യൻ വാഹന വിപണി ടോപ് ഗിയറിൽ എത്തിയ വർഷമായിരുന്നു 2015. രണ്ടു വർഷത്തെ മാന്ദ്യത്തിന് ശേഷം 2015ൽ ഇന്ത്യയിൽ വിറ്റഴിഞ്ഞത് 27.28 ലക്ഷം കാറുകളാണ്. റെക്കോർഡുകൾ‌ തകർത്ത വിൽപ്പന. മാരുതി വിപണിയുടെ 47.25 ശതമാനവും കൈയടക്കിയപ്പോൾ 17.45 ശതമാനം മാർക്കറ്റ് ഷെയറുമായി ഹ്യുണ്ടായ് രണ്ടാമതെത്തി. 7.52 ശതമാനം മഹീന്ദ്രയ്ക്കും 7.42 ശതമാനം ഹോണ്ടയ്ക്കും 5.12 ശതമാനം ടൊയോട്ടയ്ക്കും ലഭിച്ചു.

വിൽപ്പനയിൽ കഴിഞ്ഞ വർഷം ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് റിനോയാണ്. 19.1 ശതമാനം വളർച്ചയാണ് 2015 ൽ അവർ സ്വന്തമാക്കിയത്. ഹ്യുണ്ടായ് 15.6 ശതമാനവും ഹോണ്ട 12.57 ശതമാനവും മാരുതി 11.8 ശതമാനവും ടാറ്റ 8.75 ശതമാനവും വളർച്ച സ്വന്തമാക്കി.‌ 2015 ൽ ഏറ്റവും അധികം വിൽപ്പനയുള്ള വാഹനങ്ങളേതെന്ന് നോക്കാം.

മാരുതി സുസുക്കി ആൾട്ടോ

Maruti Suzuki Alto K10 Alto

വർഷങ്ങളായി ആൾട്ടോ തുടരുന്ന ജൈത്രയാത്ര ഈ വർഷവും തുടരുകയാണ്. 2.72 ലക്ഷം യൂണിറ്റ് വിൽപ്പനയുമായാണ് ഈ വർഷം ഓട്ടോ ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.9 ശതമാനം വളർച്ച.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

New Swift Dzire Swift Dzire

കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലെ കരുത്തനാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയർ. ഭംഗിയും കരുത്തും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയർ തുടർച്ചായി രണ്ടാം തവണയാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് എത്തുന്നത്. 2014 ൽ സ്വിഫ്റ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ഡിസയറിന്റെ 2.3 ലക്ഷം യൂണിറ്റുകളാണ് 2015 ൽ ഇന്ത്യൻ ജനത വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്11.9 ശതമാനം വളർച്ച.

മാരുതി സുസുക്കി സ്വിഫ്റ്റ്

swift-new Swift

പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ്. സെഗ്മെന്റിലേയ്ക്ക് മറ്റ് പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും മാരുതി സ്വിഫ്റ്റിന്റെ സ്ഥാനത്തിന് ഇതുവരെ ഇളക്കം സംഭവിച്ചിട്ടില്ല. 2.06 ലക്ഷം സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം 2015 വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം വളർ‌ച്ച.

മാരുതി സുസുക്കി വാഗൻ ആർ

wagon-r-1 Wagon R

വിൽപ്പന ചാർട്ടിലെ ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് വാഗൻ ആർ. 1999 ൽ പുറത്തിറങ്ങിയ വാഗൻ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 1.7 ലക്ഷം വാഗൻ ആറുകളാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലാകെ വിറ്റത്. മുൻ‌വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വളർ‌ച്ച.

ഹ്യുണ്ടായ് എലൈറ്റ് ഐ20

Hyundai Elite i20 Elite i20

ഐ 20 എലൈറ്റായി എത്തിയതോടെ വിൽപ്പനയിൽ വലിയ വളർച്ചയാണ് സ്വന്തമാക്കിയത്. പ്രീമിയം ഹാച്ച് സെഗ്‍മെന്റിലേയ്ക്ക് ഹ്യുണ്ടായ് 2008 ൽ പുറത്തിറക്കിയ ഐ20 യുടെ പുതിയ വകഭേദമാണ് എലൈറ്റ് ഐ20. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ ഐ20 എലൈറ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2015ൽ മാത്രം 1.3 ലക്ഷം എലൈറ്റ് ഐ20 കളാണ് ആളുകള്‍ സ്വന്തമാക്കിയത്. 2014 ലെ അപേക്ഷിച്ച് 88.2 ശതമാനം വളർ‌ച്ച.